Latest News
ശിവന്‍കുട്ടിക്ക് വിദ്യാഭ്യാസ മന്ത്രിയായി തുടരാന്‍ അര്‍ഹതയില്ല; രാജി ആവശ്യവുമായി പ്രതിപക്ഷം
കര്‍ണാടക: ബസവരാജ് ബൊമ്മെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

കുമാരസ്വാമി പുറത്താകും; നിയമസഭയില്‍ ബിജെപി വിജയിക്കും: ബി.എസ്.യെഡിയൂരപ്പ

സർക്കാർ രൂപീകരിക്കാമെന്ന പ്രതീക്ഷയിൽ ബിജെപിയും യെഡിയൂരപ്പയും

BS Yeddyurappa

ബെംഗളൂരു: കര്‍ണാടക പ്രതിസന്ധിയില്‍ നിര്‍ണായകമായി സുപ്രീം കോടതി വിധി. രാജി സമര്‍പ്പിച്ച എംഎല്‍എമാരുടെ കാര്യത്തില്‍ സ്പീക്കര്‍ക്ക് ഉചിതമായ തീരുമാനമെടുക്കാമെന്നാണ് സുപ്രീം കോടതി ഇന്ന് വിധി പുറപ്പെടുവിച്ചിരിക്കുന്നത്. ഈ വിധിയായിരിക്കും കര്‍ണാടകത്തിലെ ഇനിയുള്ള നീക്കങ്ങളെ നിയന്ത്രിക്കുക.

കര്‍ണാടക നിയമസഭയില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന് അധികാരം നഷ്ടപ്പെടുമെന്നാണ് ബിജെപി പറയുന്നത്. മുഖ്യമന്ത്രി കുമാരസ്വാമിക്ക് സഭയിലെ ഭൂരിപക്ഷം നഷ്ടമായി. ഭൂരിപക്ഷം ഇല്ലെങ്കില്‍ അദ്ദേഹം രാജിവയ്ക്കുക തന്നെ വേണമെന്ന് കര്‍ണാടക ബിജെപി അധ്യക്ഷന്‍ ബി.എസ് യെഡിയൂരപ്പ പറഞ്ഞു. സുപ്രീം കോടതി വിധി സ്വാഗതം ചെയ്യുന്നു. ഭരണഘടനയുടെ വിജയമാണിത്. വിമത എംഎല്‍എമാരും വിജയിച്ചിരിക്കുന്നു എന്നും യെഡിയൂരപ്പ പറഞ്ഞു. ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തില്‍ ഈ സര്‍ക്കാരിന് അധികാരത്തില്‍ തുടരാന്‍ സാധിക്കില്ലെന്നും നാളെ നടക്കുന്ന വിശ്വാസ വോട്ടെടുപ്പില്‍ ബിജെപി വിജയിക്കുമെന്നും യെഡിയൂരപ്പ പറഞ്ഞു.

Read Also: വിമത എംഎല്‍എമാരുടെ കാര്യം സ്പീക്കര്‍ക്ക് തീരുമാനിക്കാമെന്ന് സുപ്രീം കോടതി

സുപ്രീം കോടതി വിധി സ്വാഗതം ചെയ്യുന്നു എന്ന് സ്പീക്കര്‍ കെ.ആര്‍.രമേഷ് കുമാറും പ്രതികരിച്ചു. ഭരണഘടനയ്ക്ക് വിധേയമായി മാത്രമേ അന്തിമ തീരുമാനങ്ങള്‍ എടുക്കുകയുള്ളൂ എന്നും സ്പീക്കര്‍ പറഞ്ഞു.

നാളെയാണ് കര്‍ണാടകത്തില്‍ വിശ്വാസ വോട്ടെടുപ്പ് നടക്കുന്നത്. വിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെട്ടാല്‍ കുമാരസ്വാമി സര്‍ക്കാര്‍ അധികാരത്തില്‍ നിന്ന് പുറത്താകും. വിമത എംഎല്‍എമാരുടെ നിലപാട് ഏറെ സുപ്രധാനമാണ്. എന്നാല്‍, വിമത എംഎല്‍എമാര്‍ നിയമസഭയില്‍ എത്തണമോ വേണ്ടയോ എന്ന കാര്യത്തില്‍ അവര്‍ക്ക് തന്നെ തീരുമാനം എടുക്കാമെന്നാണ് സുപ്രീം കോടതി ഇന്ന് വിധി പുറപ്പെടുവിച്ചിരിക്കുന്നത്. ഇത് കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാരിന് തിരിച്ചടിയാണ്. നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പിനായി എത്തണമെന്ന് വിമത എംഎല്‍എമാരെ നിര്‍ബന്ധിക്കാന്‍ സാധിക്കില്ലെന്നാണ് സുപ്രീം കോടതിയുടെ സുപ്രധാന വിധി.

കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തില്‍ നിന്ന് രാജിവച്ചത് 15 എംഎല്‍എമാരാണ്. ഇവര്‍ പൂര്‍ണമായും വിട്ടുനിന്നാല്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യ സര്‍ക്കാരിന് ഭൂരിപക്ഷം ഇല്ലാത്ത അവസ്ഥ വരും. സഭയില്‍ ഭൂരിപക്ഷം ഇല്ലാതെ വന്നാല്‍ കുമാരസ്വാമി സര്‍ക്കാര്‍ അധികാരത്തില്‍ നിന്ന് പുറത്താകും.

വിശ്വാസ വോട്ടെടുപ്പിന് തയ്യാറാണെന്ന് നിയമസഭയില്‍ അറിയിച്ചത് മുഖ്യമന്ത്രി കുമാരസ്വാമി തന്നെയാണ്. തനിക്ക് അധികാരത്തില്‍ പിടിച്ചുതൂങ്ങി നില്‍ക്കാന്‍ താല്‍പര്യമില്ലെന്നും വിശ്വാസ വോട്ടെടുപ്പ് നടത്താമെന്നും കുമാരസ്വാമി നിയമസഭയില്‍ പറയുകയായിരുന്നു. നാളെ 11.30 നാണ് വിശ്വാസ വോട്ടെടുപ്പ് നടക്കുക.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Bjp will win in karnataka says bs yediyoorappa bjp278246

Next Story
ഇന്ധനം തീരാന്‍ 10 മിനിറ്റ് മാത്രം ബാക്കി; യാത്രക്കാരുടെ ജീവന്‍ കൈയില്‍ വച്ച് വിമാനം സാഹസികമായി നിലത്തിറക്കിFlight, വിമാനം, New Delhi, ന്യൂഡല്‍ഹി, emergency. അടിയന്തിരമായി, travelers യാത്രക്കാര്‍
The moderation of comments is automated and not cleared manually by malayalam.indianexpress.com