/indian-express-malayalam/media/media_files/uploads/2018/08/bjp.jpg)
ന്യൂഡല്‍ഹി: വന്‍ ഭൂരിപക്ഷത്തിലായിരുന്നു 2014 ല്‍ ബിജെപി നയിക്കുന്ന എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തുന്നത്. എന്നാല്‍ ഇപ്പോള്‍ രാജ്യത്ത് ലോക്സഭാ തിരഞ്ഞെടുപ്പ് നടത്തുകയുണ്ടായാല്‍ ബിജെപി നേരിടുക വന്‍ പരാജയമായിരിക്കുമെന്ന് സർവ്വേ ഫലം. ഇന്ത്യ ടുഡേയുടെ കര്‍വി ഇന്‍സൈറ്റ്‌സ് നടത്തിയ സർവ്വേയാണ് ഈ ഫലം പുറത്തു വിട്ടത്.
മൂഡ് ഓഫ് ദ നേഷന്‍ എന്ന പേരിലായിരുന്നു സർവ്വേ നടത്തിയത്. ലോക്സഭാ തിരഞ്ഞെടുപ്പ് നടത്തുകയാണെങ്കില്‍ എന്‍ഡിഎ 281 സീറ്റുകളില്‍ മാത്രമേ ജയിക്കുകയുള്ളൂവെന്ന് സർവ്വേ പറയുന്നു. അതേസമയം, കോണ്‍ഗ്രസ് 122 സീറ്റുകളില്‍ ജയിക്കുമെന്നും സർവ്വേ പറയുന്നു. എന്നാല്‍ ഗെയിം ചെയ്ഞ്ചറാവുക മറ്റ് പ്രാദേശിക പാര്‍ട്ടികളായിരിക്കും. ജൂലൈ 18 മുതല്‍ 29 വരെ നടത്തിയ സർവ്വേ പ്രകാരം കോണ്‍ഗ്രസ്-ബിജെപി ഇതര പാര്‍ട്ടികള്‍ 140 സീറ്റുകള്‍ നേടും.
2014 ലെ തിരഞ്ഞെടുപ്പില്‍ ബിജെപി ഒറ്റയ്ക്ക് തന്നെ 272 എന്ന കടമ്പ കടന്നിരുന്നു. 282 സീറ്റുകളായിരുന്നു വിജയിച്ചത്. മുന്‍ തിരഞ്ഞെടുപ്പിനേക്കാള്‍ 166 സീറ്റുകളുടെ വര്‍ധനവായിരുന്നു ഉണ്ടായിരുന്നത്. 336 സീറ്റുകളാണ് എന്‍ഡിഎ സഖ്യം ആകെ നേടിയത്. അതേസമയം, കോണ്‍ഗ്രസിനെ സംബന്ധിച്ച് വന്‍ പരാജയമായിരുന്ന കഴിഞ്ഞ തിരഞ്ഞെടുപ്പ് സമ്മാനിച്ചത്. 44 സീറ്റുകളാണ് നേടാനായത്.
ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടത്തുകയാണെങ്കില്‍ എന്‍ഡിഎ 36 ശതമാനം വോട്ടുകള്‍ നേടുമെന്നും കോണ്‍ഗ്രസിന്റെ വോട്ട് ശതമാനം 31 ആയി ഉയരുമെന്നും സർവ്വേ പറയുന്നു. അതേസമയം, മറ്റുള്ളവര്‍ കോണ്‍ഗ്രസിനേക്കാളും കൂടുതല്‍ വോട്ട് നേടുമെന്നാണ് സർവ്വേയില്‍ പറയുന്നത്. 33 ശതമാനമായിരിക്കും മറ്റ് പാര്‍ട്ടികള്‍ നേടുന്ന വോട്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us