ന്യൂഡൽഹി: ഗുജറാത്ത്-ഹിമാചൽ മുഖ്യമന്ത്രിമാരെ വെള്ളിയാഴ്ചയോടെ തീരുമാനിക്കും. നരേന്ദ്ര മോദിയുടേയും അമിത് ഷായുടേയും തീരുമാനം അറിഞ്ഞ ശേഷം കേന്ദ്ര നിരീക്ഷകര്‍ എംഎൽഎമാരുടെ യോഗം വിളിക്കും. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ശേഷമുള്ള ആദ്യ ബിജെപി പാര്‍ലമെന്‍ററി പാര്‍ട്ടി യോഗം ഇന്ന് ഡൽഹിയിൽ ചേരും.

പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗത്തിൽ സംസാരിക്കും. കാര്‍ഷിക രംഗത്തെ അതൃപ്തി ഗൗരവത്തോടെ കാണണമെന്ന് പാര്‍ട്ടിക്കകത്ത് നിന്നും അഭിപ്രായം ശക്തമാകുന്നതോടെയാണ് ബിജെപി യോഗം ചേരുന്നത്. കേന്ദ്ര മന്ത്രിസഭാ യോഗവും ഇന്ന് വൈകീട്ട് ഡൽഹിയിൽ ചേരും.

ആർഎസ്എസിന്റെ നിർദ്ദേശവും പരിഗണിച്ചാണ് ഇരുസംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരെ തീരുമാനിക്കുക.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ