ന്യൂഡൽഹി: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി പരാജയപ്പെടുമെന്ന് മഹാരാഷ്ട്രയിൽ നിന്നുള്ള പാർലമെന്റംഗം സഞ്ജയ് കക്കഡേ. ജനങ്ങളുടെ ഇടയിലുള്ള ഭരണവിരുദ്ധ വികാരം ബിജെപിയെ തിരിച്ചടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

“മോദിജി ഇപ്പോൾ പ്രധാനമന്ത്രിയാണ്. അദ്ദേഹത്തിന് ഗുജറാത്തിന്റെ പ്രാദേശിക വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്താൻ സാധിക്കുന്നില്ല. ഈ സാഹചര്യം കോൺഗ്രസ് മുതലെടുത്തിട്ടുണ്ട്. അവരുടെ പ്രചാരണം ശക്തമായിരുന്നു. എന്നാൽ ബിജെപി തിരഞ്ഞെടുപ്പ് പ്രചാരണത്തിലും പിന്നോട്ട് പോയി. വേണ്ട ശ്രദ്ധ പതിപ്പിച്ചില്ല”, അദ്ദേഹം പറഞ്ഞു.

രണ്ട് ഘട്ടമായി നടന്ന ഗുജറാത്ത് തിരഞ്ഞെടുപ്പിന്റെ ഫലം നാളെയാണ് പുറത്തുവരിക. ബിജെപിയ്ക്കാണ് എക്സിറ്റ് പോൾ ഫലങ്ങളെല്ലാം അനുകൂലമായി വന്നിരിക്കുന്നത്. കോൺഗ്രസ് വോട്ട് നില മെച്ചപ്പെടുത്തുമെങ്കിലും വിജയിക്കില്ലെന്നാണ് എല്ലാ എക്സിറ്റ് പോൾ ഫലങ്ങളും വ്യക്തമാക്കിയിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ