ജയ്പൂര്‍/കൊല്‍ക്കത്ത: രാജസ്ഥാന്‍, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളില്‍ നടന്ന ലോക്‌സഭാ ഉപതിരഞ്ഞെടുപ്പുകളില്‍ ബിജെപിക്കു തിരിച്ചടി. രാജസ്ഥാനിലെ ബിജെപിയുടെ സിറ്റിങ് സീറ്റായ മണ്ഡൽഗഡിൽ കോൺഗ്രസ് വിജയിച്ചു. മണ്ഡൽഗഡിൽ കോൺഗ്രസ് സ്ഥാനാർത്ഥി വിവേക് ദാഗഡ് 12,976 വോട്ടുകൾക്കാണ് വിജയിച്ചത്. ബിജെപിയുടെ മറ്റു രണ്ടു സിറ്റിങ് സീറ്റുകളായ ആൾവാറിലും അജ്മീറിലും കോണ്‍ഗ്രസിന്റെ രഘു ശര്‍മയും ഡോ.കരണ്‍ സിങ്ങും ലീഡ് ചെയ്യുന്നുണ്ട്. അതേസമയം, പശ്ചിമ ബംഗാളിലെ സീറ്റിൽ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് തന്നെ വിജയംകണ്ടു.

രാജസ്ഥാനിലെ ആള്‍വാര്‍, അജ്മീര്‍, മണ്ഡൽഗഡ് പശ്ചിമ ബംഗാളിലെ ഉലുബേരിയ എന്നിവയാണ് ഉപതിരഞ്ഞെടുപ്പ് നടന്ന ലോക്‌സഭാ മണ്ഡലങ്ങള്‍. ഭരണകക്ഷിയായ ബിജെപിയുടെ സിറ്റിങ് സീറ്റുകളാണ് ആള്‍വാറും അജ്മീറും മണ്ഡൽഗഡും. അജ്മേര്‍ എംപി സൻവർലാൽ ജാട്ട്, ആൾവാർ എംപി ചന്ദ്നാഥ്, മണ്ഡൽഗർ എംഎൽഎ കീർത്തികുമാരി എന്നിവര്‍ കഴിഞ്ഞ വർഷം മരിച്ചതിനെത്തുടർന്നാണു മൂന്നിടങ്ങളിലും ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.

പശ്ചിമ ബംഗാളിലെ ഉലുബേരിയയിലും നോവാപുരയിലും തൃണമൂല്‍ കോണ്‍ഗ്രസ് വിജയിച്ചു. നോവാപുരയിൽ കോൺഗ്രസിന്റെ സ്ഥാനാർത്ഥി സുനില്‍ സിങാണ് വിജയിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ