ഞങ്ങളൊന്നു മനസു വച്ചാല്‍: മധ്യപ്രദേശിലും കോണ്‍ഗ്രസ് സര്‍ക്കാരിനെ വെല്ലുവിളിച്ച് ബിജെപി

മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികകാലം അധികാരത്തില്‍ ഉണ്ടാകില്ലെന്നാണ് കഴിഞ്ഞ ദിവസം മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ശിവരാജ് സിങ് ചൗഹാനും പറഞ്ഞത്

Kamal Nath, Income Tax raid

ഭോപ്പാല്‍: കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് പിന്നാലെ രാജ്യത്തുടനീളം കരുനീക്കങ്ങളുമായി ബിജെപി. മധ്യപ്രദേശിലെ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള കമല്‍നാഥ് സര്‍ക്കാരിനെയാണ് ബിജെപി വെല്ലുവിളിച്ചിരിക്കുന്നത്. ബിജെപിയുടെ ഉന്നത നേതാക്കളില്‍ നിന്ന് നിര്‍ദേശം ലഭിച്ചാല്‍ 24 മണിക്കൂറിനുള്ളില്‍ കമല്‍നാഥ് സര്‍ക്കാര്‍ താഴെ വീഴുമെന്നാണ് സംസ്ഥാനത്തെ ബിജെപി അവകാശപ്പെടുന്നത്

ബിജെപിയുടെ ഉന്നത നേതൃത്വത്തില്‍ നിന്ന് നിര്‍ദേശം ലഭിച്ചാല്‍ 24 മണിക്കൂര്‍ പോലും കമല്‍നാഥിന് മുഖ്യമന്ത്രിയായി തുടരാന്‍ സാധിക്കില്ലെന്ന് ബിജെപി നേതാവ് ഗോപാല്‍ ഭാര്‍ഗവ നിയമസഭയില്‍ പറഞ്ഞു. ഇതിന് മറുപടിയുമായി കമല്‍നാഥ് രംഗത്തെത്തി. സഭയില്‍ വിശ്വാസ പ്രമേയം നേരിടാന്‍ താന്‍ തയ്യാറാണെന്ന് കമല്‍നാഥ് പറഞ്ഞു. സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ബിജെപിയുടെ ഉന്നത നേതൃത്വം ശ്രമിക്കാത്തത് അതിന് സാധിക്കില്ലെന്ന് അവര്‍ക്ക് നല്ല ഉറപ്പുള്ളതുകൊണ്ടാണെന്നും കമല്‍നാഥ് തിരിച്ചടിച്ചു.

Read Also: അമ്പലവയലിലെ സദാചാര ആക്രമണം; ഇരയായ സ്ത്രീ അപ്രത്യക്ഷയായി

മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികകാലം അധികാരത്തില്‍ ഉണ്ടാകില്ലെന്നാണ് കഴിഞ്ഞ ദിവസം മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ശിവരാജ് സിങ് ചൗഹാനും പറഞ്ഞത്. സര്‍ക്കാരിനെ വീഴ്ത്താന്‍ ബിജെപി ശ്രമങ്ങളൊന്നും നടത്തില്ല. എന്നാല്‍, ഈ സര്‍ക്കാര്‍ ഉടന്‍ തന്നെ വീഴും. കോണ്‍ഗ്രസിനുള്ളില്‍ തന്നെ പടലപിണക്കങ്ങളും കലഹങ്ങളും ഉണ്ടെന്നും കമല്‍നാഥ് പറഞ്ഞു.

Read Also: കര്‍ണാടകയില്‍ സഖ്യ സര്‍ക്കാര്‍ വീണു; കുമാരസ്വാമി രാജിവച്ചു

കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തില്‍ നിന്ന് എംഎല്‍എമാര്‍ രാജിവച്ചതോടെയാണ് കര്‍ണാടകയില്‍ കുമാരസ്വാമി സര്‍ക്കാര്‍ നിലംപതിച്ചത്. വിശ്വാസ വോട്ടെടുപ്പില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യ സര്‍ക്കാര്‍ പരാജയപ്പെടുകയായിരുന്നു. സര്‍ക്കാരിന് 99 പേരുടെ പിന്തുണ മാത്രം ലഭിച്ചപ്പോള്‍ ബിജെപിക്ക് 105 എംഎല്‍എമാരുടെ പിന്തുണയുണ്ടായിരുന്നു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Bjp threatens congress led government in madhyapradesh

Next Story
ജയ് ശ്രീറാം എന്നത് കൊലവിളിയായി മാറി: പ്രധാനമന്ത്രിക്ക് പ്രമുഖരുടെ തുറന്ന കത്ത്Narendra Modi,നരേന്ദ്രമോദി, Letter, കത്ത്, Aparna sen, അപര്‍ണ സെന്‍, anurag kashyap, അനുരാഗ് കഷ്യപ്, jai sriram, ജയ് ശ്രീറാം, lynching, ആള്‍കൂട്ട കൊലപാതകം
The moderation of comments is automated and not cleared manually by malayalam.indianexpress.com