scorecardresearch

ജയപ്രദയ്ക്ക് എതിരെ ‘കാക്കി നിക്കര്‍’ പരാമര്‍ശം; അസം ഖാന്‍ വിവാദത്തില്‍

ഇക്കുറി ബിജെപിയ്‌ക്കൊപ്പമാണ് ജയപ്രദ റാംപൂര് മണ്ഡലത്തില്‍ നിന്നും മത്സരിക്കുന്നത്

ജയപ്രദയ്ക്ക് എതിരെ ‘കാക്കി നിക്കര്‍’ പരാമര്‍ശം; അസം ഖാന്‍ വിവാദത്തില്‍

രാംപൂര്: ബിജെപി സ്ഥാനാര്‍ത്ഥിയും മുന്‍ നടിയും ആയ ജയപ്രദയ്ക്കെതിരെ സമാജ്വാദി പാര്‍ട്ടി നേതാവ് അസം ഖാന്‍ നടത്തിയ പരാമര്‍ശം വിവാദത്തില്‍. 2004ലും 2009ലും റാംപൂര് മണ്ഡലത്തില്‍ നിന്ന് സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് ലോക്‌സഭയിലെത്തിയ ജയപ്രദയെ 2014ല്‍ പാര്‍ട്ടി തഴയുകയായിരുന്നു. അന്ന് രാഷ്ട്രീയ ലോക് ദള്‍ സഥാനാത്ഥിയായി ഉത്തര്‍പ്രദേശിലെ ബിജ്‌നോറില്‍ നിന്ന് മത്സരിച്ചെങ്കിലും ജയപ്രദയ്ക്ക് വിജയിക്കാനായില്ല. ഇക്കുറി ബിജെപിയ്‌ക്കൊപ്പമാണ് ജയപ്രദ റാംപൂര് മണ്ഡലത്തില്‍ നിന്നും മത്സരിക്കുന്നത്.

കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് പ്രചരണത്തിനിടയിലാണ് അസം ഖാന്‍ ജയപ്രദയ്ക്കെതിരെ രംഗത്ത് വന്നത്. ’10 വര്‍ഷം നിങ്ങള്‍ അവരെ (ജയപ്രദയെ) നിങ്ങളുടെ പ്രതിനിധിയാക്കി. അവരെ മനസ്സിലാക്കാന്‍ നിങ്ങള്‍ക്ക് 17 വര്‍ഷം വേണ്ടി വന്നു. പക്ഷെ അവര്‍ ധരിച്ചിരുന്നത് കാക്കി നിക്കര്‍ ആണെന്ന് വെറും 17 ദിവസം കൊണ്ട് എനിക്ക് മനസ്സിലായി,’ അസം ഖാന്‍ പറഞ്ഞു.

അസംഖാന്റെ പരാമര്‍ശത്തിനെതിരെ ബിജെപി രംഗത്തെത്തി. രാഷ്ട്രീയമായി ഇത്രയും തരംതാഴരുതെന്ന് ബിജെപി വക്താവ് ചന്ദ്രമോഹന്‍ പറഞ്ഞു. എസ്പി നേതാവ് മായാവതിയാണ് ഉത്തരം പറയേണ്ടതെന്നും അദ്ദേഹം പറഞ്ഞു. 2004 ലും 2009 ലും സമാജ്‌വാദി പാര്‍ട്ടി സ്ഥാനാര്‍ഥിയായി റാംപൂറില്‍ നിന്ന് വിജയിച്ച് ലോക്‌സഭയിലെത്തിയ വനിതാ നേതാവാണ് ജയപ്രദ. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ആരോപിച്ചാണ് ജയപ്രദയെ സമാജ്‌വാദി പാര്‍ട്ടി പുറത്താക്കിയത്.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Bjp tears into azam khan for khaki underwear comment against jaya prada