ബിജെപിക്ക് തിരിച്ചടി; ചണ്ഡീഗഡ് തദ്ദേശ തിരഞ്ഞെടുപ്പിൽ ആം ആദ്‌മിക്ക് വൻ ജയം

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 26 വാർഡുകളിൽ 21 എണ്ണത്തിലും വിജയിച്ച ബിജെപി കനത്ത തിരിച്ചടിയാണ് ഇത്തവണ നേരിട്ടത്

Chandigarh civic polls, AAP wins Chandigarh civic polls, Chandigarh Municipal Corporation polls, Chandigarh Municipal Corporation, Punjab news, Chandigarh news, AAP, BJP, Congress, ie malayalam

ചണ്ഡീഗഡ്: പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന ചണ്ഡീഗഡ് മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ ആം ആദ്‌മി പാർട്ടിക്ക് (എ.എ.പി) വൻ ജയം. കോർപറേഷനിലെ 35 വാർഡുകളിൽ 14 സീറ്റുകളിൽ ആം ആദ്‌മിയും എട്ട് വാർഡുകളിൽ കോൺഗ്രസും ഒന്നിൽ അകാലിദളും വിജയിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 26 വാർഡുകളിൽ 21 എണ്ണത്തിലും വിജയിച്ച ബിജെപി കനത്ത തിരിച്ചടിയാണ് ഇത്തവണ നേരിട്ടത്. 12 സീറ്റുകൾ മാത്രമാണ് അവർക്ക് നേടാനായത്.

പുതിയ സ്ഥാനാർത്ഥികളെ രംഗത്തിറക്കുകയും കാര്യമായി പ്രചാരണം നടത്താതിരിക്കുകയും ചെയ്തിട്ടും ബി.ജെ.പിയെ തുരത്താൻ എ.എ.പിക്ക് കഴിഞ്ഞു. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും എംപി ഭഗവന്ത് മാനും മാത്രമാണ് എഎപിക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങിയത്.

മറുവശത്ത്, ബിജെപി കേന്ദ്രമന്ത്രിമാരെയും ചില മുഖ്യമന്ത്രിമാരെയും ഉൾപ്പെടെ രംഗത്തിറക്കുകയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിൽ ഉൾപ്പെടെ വോട്ട് തേടുകയും ചെയ്തിരുന്നു. എന്നാൽ ബിജെപിയുടെ വമ്പൻമാർ പലരും എ.എ.പിയുടെ പുതുമുഖങ്ങളോട് തോൽവി വഴങ്ങി. കോൺഗ്രസിനും നേട്ടമുണ്ടാക്കാൻ കഴിഞ്ഞിട്ടില്ല എന്നാണ് ഫലങ്ങൾ സൂചിപ്പിക്കുന്നത്.

അതേസമയം, ഈ ജയം പഞ്ചാബിൽ വരാനിരിക്കുന്ന മാറ്റത്തിന്റെ സൂചനയാണ് കെജ്രിവാൾ പറഞ്ഞു. ചണ്ഡീഗഡിലെ ജനങ്ങൾ അഴിമതി രാഷ്ട്രീയം ഉപേക്ഷിച്ചു എ.എ.പിയുടെ സത്യസന്ധമായ രാഷ്ട്രീയം തിരഞ്ഞെടുത്തു എന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

Also Read: നാടിനാവശ്യമായ ഒരു പദ്ധതിയും ഉപേക്ഷിക്കില്ല: പിണറായി വിജയൻ

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Bjp stunned aap scores big win in chandigarh civic polls

The moderation of comments is automated and not cleared manually by malayalam.indianexpress.com