ന്യൂഡൽഹി: കർണ്ണാടകത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ 122 കോടി രൂപ ചിലവഴിച്ചതായി ബിജെപി. തിരഞ്ഞെടുപ്പ് കമ്മിഷന് സമർപ്പിച്ച തിരഞ്ഞെടുപ്പ് ചിലവിന്റെ കണക്കിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

അതേസമയം മൂന്ന് വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിലുമായി ആകെ 14 കോടി രൂപയാണ് ചിലവഴിച്ചത്. കർണ്ണാടകത്തിൽ 104 സീറ്റുകളിലാണ് ബിജെപി വിജയിച്ചത്. ഇവിടെ ആകെ 122.68 കോടി രൂപയാണ് ചിലവായത്. ഇവിടെ 80 സീറ്റിൽ കോൺഗ്രസും 37 സീറ്റിൽ വിജയിച്ച ജെഡിഎസും ഒരു സീറ്റിൽ വിജയിച്ച ബിഎസ്‌പിയുടെ സഹകരണത്തോടെ സർക്കാർ രൂപീകരിച്ചു.

ഇതിന് സമാനമായ കണക്കാണ് മേഘാലയയിലും ത്രിപുരയിലും നാഗാലാന്റിലുമായി സമർപ്പിച്ചിട്ടുളളത്. ഇവിടെ ദേശീയ സമിതിയും സംസ്ഥാന സമിതിയും ചേർന്ന് 14.18 കോടിയാണ് ചിലവാക്കിയത്. മേഘാലയയിൽ 3.8 കോടിയും ത്രിപുരയിൽ 6.96 കോടിയും നാഗാലാന്റിൽ 3.6 കോടിയും അദ്ദേഹം ചിലവഴിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook