scorecardresearch
Latest News

എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നു, മതപരമായ വ്യക്തിത്വങ്ങളെ അപമാനിക്കുന്നതിനെ ശക്തമായി അപലപിക്കുന്നു: ബിജെപി

ഏതെങ്കിലും സംഭവത്തെ നേരിട്ട് പരാമർശിക്കാതെയാണ് ബിജെപിയുടെ പ്രസ്താവന

ബിജെപി ജനറൽ സെക്രട്ടറി അരുൺ സിങ്
ബിജെപി ജനറൽ സെക്രട്ടറി അരുൺ സിങ്

ന്യൂഡൽഹി: എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നുവെന്നും ഏതെങ്കിലും മതപരമായ വ്യക്തിത്വങ്ങളെ അവഹേളിക്കുന്നതിനെ ശക്തമായി അപലപിക്കുന്നുവെന്നും ബിജെപി. പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ ബിജെപി വക്താവ് നടത്തിയ വിവാദപരാമർശങ്ങൾക്ക് പിന്നാലെയാണ് ബിജെപിയുടെ വിശദീകരണം.

ബിജെപി വക്താവ് നൂപുർ ശർമയുടെ പരാമർശത്തെ ചൊല്ലിയുള്ള വിവാദങ്ങൾക്കിടെ, ഏതെങ്കിലും വിഭാഗത്തെയോ മതത്തെയോ അപമാനിക്കുന്നതോ അവഹേളിക്കുന്നതോ ആയ പ്രത്യയശാസ്ത്രങ്ങൾക്കെതിരാണ് ബിജെപിയെന്ന് പാർട്ടി ജനറൽ സെക്രട്ടറി അരുൺ സിംഗ് പ്രസ്താവനയിൽ പറഞ്ഞു.

അത്തരക്കാരെയോ അത്തരംചിന്തകളെയോ ബിജെപി പ്രോത്സാഹിപ്പിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ ഏതെങ്കിലും സംഭവത്തെ നേരിട്ട് പരാമർശിക്കാതെയാണ് പ്രസ്താവന. നൂപുർ ശർമയുടെ പരാമർശത്തിനെതിരെ മുസ്ലീം സംഘടനകളിൽ നിന്ന് പ്രതിഷേധം ഉയർന്നിരുന്നു.

“ഇന്ത്യയുടെ ചരിത്രത്തിൽ എല്ലാ മതങ്ങളും പൂക്കുകയും തഴച്ചുവളരുകയും ചെയ്തിട്ടുണ്ട്. ഭാരതീയ ജനതാ പാർട്ടി എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നു. ഏതെങ്കിലും മതത്തിലെ ഏതെങ്കിലും മതവ്യക്തിത്വങ്ങളെ അപമാനിക്കുന്നതിനെ ബിജെപി ശക്തമായി അപലപിക്കുന്നു. ഇന്ത്യൻ ഭരണഘടന ഓരോ പൗരനും ഇഷ്ടമുള്ള ഏത് മതവിശ്വാസവും ആചരിക്കാനും എല്ലാ മതങ്ങളെയും ബഹുമാനിക്കാനുമുള്ള അവകാശം നൽകുന്നു,” അദ്ദേഹം പറഞ്ഞു.

“ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 75-ാം വർഷം ആഘോഷിക്കുമ്പോൾ, എല്ലാവരും തുല്യരും എല്ലാവരും അന്തസ്സോടെ ജീവിക്കുന്നവരുമാണ്, എല്ലാവരും ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതയ്ക്കും പ്രതിജ്ഞാബദ്ധരാണ്, ഇവിടെ എല്ലാവരും വളർച്ചയുടെയും വികസനത്തിന്റെയും ഫലങ്ങൾ ആസ്വദിക്കുന്നു, ”ബിജെപി നേതാവ് പറഞ്ഞു.

Also Read: രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്നു; 4,370 പുതിയ രോഗികൾ

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Bjp says it respects all religions strongly denounces insult of any religious personality