ന്യൂഡൽഹി: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം അവശേഷിക്കവെ ബി.ജെ.പി പ്രകടന പത്രിക പുറത്തിറക്കി. കേന്ദ്രമന്ത്രി അരുൺ ജറ്റ്‌ലിയാണ് പ്രകടന പത്രിക പുറത്തിറക്കിയത്. പ്രകടന പത്രികക്ക് പകരം ദർശന രേഖയാണ് തിരഞ്ഞെടുപ്പ് അനുബന്ധിച്ച് പുറത്തിറക്കിയത്. ബി.ജെ.പി പ്രകടന പത്രിക പുറത്തിറക്കാത്തതിനെതിരെ കോൺഗ്രസും പട്ടേൽ വിഭാഗവും രംഗത്തെത്തിയിരുന്നു.

അശ്ലീല സിഡികള്‍ നിര്‍മ്മിക്കാനുള്ള തിരക്കിനിടെ ബിജെപി പ്രകടന പത്രികയുണ്ടാക്കാന്‍ മറന്നെന്ന് പട്ടീദാര്‍ നേതാവ് ഹാര്‍ദിക് പട്ടേല്‍ പരിഹസിച്ചിരുന്നു. രാഹുല്‍ ഗാന്ധിയും ഈ വിഷയത്തില്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. പ്രകടന പത്രിക പുറത്തിറക്കാതെ ബിജെപി ഗുജറാത്തിലെ ജനങ്ങളെ അവഹേളിക്കുകയാണെന്നാണ് രാഹുല്‍ ട്വീറ്റ് ചെയ്തത്.

ഡിസംബർ ഒൻപതിനാണ് ഗുജറാത്തിൽ ആദ്യഘട്ട വോട്ടെടുപ്പ്. ഡിസംബർ 14നു രണ്ടാംഘട്ട വോട്ടെടുപ്പും നടക്കും. ഫലപ്രഖ്യാപനം ഡിസംബർ 18നാണ് നടക്കുക.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ