scorecardresearch
Latest News

നിയമസഭാ തിരഞ്ഞെടുപ്പ്: കര്‍ണാടകയില്‍ രണ്ട് രഥയാത്ര ആസൂത്രണം ചെയ്ത് ബി ജെ പി

ഇപ്പോള്‍ നടക്കുന്ന ജനസങ്കല്‍പ്പ് യാത്രയ്ക്കു ശേഷമാണു രഥയാത്രകൾ നടത്തുക

നിയമസഭാ തിരഞ്ഞെടുപ്പ്: കര്‍ണാടകയില്‍ രണ്ട് രഥയാത്ര ആസൂത്രണം ചെയ്ത് ബി ജെ പി

ബെംഗളുരു: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി കര്‍ണാടകയില്‍ രണ്ടു രഥരാത്രകള്‍ ആസൂത്രണം ചെയ്ത് ബി ജെ പി. ഇപ്പോള്‍ നടക്കുന്ന ജനസങ്കല്‍പ്പ് യാത്രയ്ക്കു ശേഷം ബി ജെ പി സംസ്ഥാന ഘടകം രണ്ടു രഥയാത്രകള്‍ കൂടി നടത്തുമെന്നു കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു.

ഒരു രഥയാത്ര ദക്ഷിണ കര്‍ണാടകയിലെ നിയമസഭാ മണ്ഡലങ്ങളിലും മറ്റൊന്നു വടക്കന്‍ കര്‍ണാടകയിലെ നിയോജക മണ്ഡലങ്ങളിലും സഞ്ചരിക്കുമെന്നു ബൊമ്മൈ പറഞ്ഞു. 224 നിയോജക മണ്ഡലങ്ങളിലും യാത്ര പര്യടനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഉഡുപ്പിയില്‍ നടക്കുന്ന ജനസങ്കല്‍പ്പ് യാത്രയ്ക്കു മുന്നോടിയായി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ബൊമ്മെ.

കല്യാണ കര്‍ണാടക ജില്ലകളില്‍ പര്യടനം പൂര്‍ത്തിയാക്കിയ ജനസങ്കല്‍പ്പ യാത്ര നിലവില്‍ തീരദേശ ജില്ലകളിലാണു നടക്കുന്നത്. പാര്‍ട്ടിയെ താഴെത്തട്ടില്‍ ഊര്‍ജസ്വലമാക്കാന്‍ ഈ യാത്ര സഹായിച്ചതായി ബൊമ്മെ പറഞ്ഞു.

കോണ്‍ഗ്രസ് വീണ്ടും അധികാരത്തിലെത്തിക്കുമെന്ന വ്യാമോഹത്തിലാണു കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവെന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു മറുപടിയായി ബൊമ്മെ പറഞ്ഞു. ”കോണ്‍ഗ്രസ് നേതാവിന്റെ പ്രസ്താവനകളൊന്നും യാഥാര്‍ത്ഥ്യമാകാത്തതിനാല്‍ അദ്ദേഹം നടത്തിയ പരാമര്‍ശങ്ങള്‍ക്കു വലിയ പ്രാധാന്യമില്ല. നേരത്തെ, ബി ജെ പി നേതാവ് ബിഎസ് യെദ്യൂരപ്പയും ജെ ഡി എസ് നേതാവ് എച്ച്ഡി കുമാരസ്വാമിയും മുഖ്യമന്ത്രിയാകില്ലെന്ന് (2018ലെ തിരഞ്ഞെടുപ്പിനു ശേഷം) അദ്ദേഹം പിതാവിന് ഉറപ്പുനല്‍കി. എന്നാല്‍ ഇരുവരും മുഖ്യമന്ത്രിമാരായി,” അദ്ദേഹം പരിഹസിച്ചു.

2013ല്‍ 120ല്‍ അധികം സീറ്റ് നേടിയ കോണ്‍ഗ്രസ് 2018ലെ തരഞ്ഞെടുപ്പില്‍ 77ല്‍ ഒതുങ്ങിയതു ആ കാലത്ത് പിന്തുടര്‍ന്ന ഭിന്നിപ്പിച്ച് ഭരിക്കല്‍ നയം ജനങ്ങള്‍ മറക്കാത്തതിനാലാണെന്നു ബൊമ്മെ പറഞ്ഞു.

തീരദേശ കര്‍ണാടകയിലെ നിക്ഷേപങ്ങളെക്കുറിച്ച് സംസാരിച്ച ബൊമ്മെ, പുനരുപയോഗ ഊര്‍ജ മേഖലയിലെ നിക്ഷേപത്തിന്റെ വലിയൊരു ഭാഗം ഈ മേഖലയില്‍ സംഭവിക്കുമെന്നും ഇതു പ്രാദേശിക യുവാക്കള്‍ക്കു തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുമെന്നും പറഞ്ഞു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Bjp plans two rath yatras in karnataka ahead of polls