മഥുര: ബിജെപി ‘മുതലാളിത്തത്തിന്റെ സ്വന്തം പാര്‍ട്ടിയാണ്’ എന്നും അവര്‍ കര്‍ഷകരുടെ പ്രശ്നങ്ങളെ പാടെ അവഗണിക്കുകയാണ് എന്നും രാഷ്ട്രീയ ലോക്ദള്‍ നേതാവ് ജയന്ത് ചൗധരി.
ഗുജറാത്ത് തിരഞ്ഞെടുപ്പ് ഫലം ഗ്രാമീണരായ വോട്ടര്‍മാര്‍ക്ക് ബിജെപിയോടുള്ള അസംതൃപ്തി തുറന്നുകാട്ടുന്നതാണ് എന്ന് പറഞ്ഞ ജയന്ത് ചൗധരി ആര്‍എല്‍ഡി ബിജെപിയെ പോലെ ‘മുതലാളിത്തത്തിന്റെ പാര്‍ട്ടി അല്ല’ എന്നും തങ്ങള്‍ കര്‍ഷകര്‍ക്കൊപ്പമാണ് എന്നും കൂട്ടിച്ചേര്‍ത്തു.
തിങ്കളാഴ്ച പുറത്തുവന്ന ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഗ്രാമീണ പ്രദേശങ്ങളിലായുള്ള 14സീറ്റുകള്‍ നഷ്ടപ്പെട്ടിരുന്നു. 2012ല്‍ ഗുജറാത്തിലെ ഗ്രാമീണ പ്രദേശങ്ങളിലായുള്ള 77 സീറ്റുകള്‍ ബിജെപിക്ക് അനുകൂലമായപ്പോള്‍ ഇത്തവണ ബിജെപിയെ പിന്തുണച്ചത് 63 മണ്ഡലങ്ങള്‍ ആണ്.
“ഈ രാജ്യത്തെ വികസനം കര്‍ഷകരുടെ ഉന്നമനത്തില്‍ ഊന്നിയാണ്. ഗ്രാമീണ മേഖലയിലെ വൈദ്യുതി താരിഫുകളില്‍ കൊണ്ടുവന്ന വര്‍ദ്ധനവ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കാര്‍ഷിക പ്രതിസന്ധികളെ ഗൗനിക്കുന്നില്ല എന്നതിന്റെ തെളിവാണ്. ” മഥുരയില്‍ തൊഴിലാളികളെ അഭിസംബോധന ചെയ്തുകൊണ്ട് ജയന്ത് ചൗധരി പറഞ്ഞു.