scorecardresearch

'എതിര്‍ അഭിപ്രായമുള്ളവരെ ശത്രുക്കളായോ ദേശവിരുദ്ധരായോ ബിജെപി കരുതിയിട്ടില്ല': എല്‍.കെ.അദ്വാനി

ഇന്ത്യന്‍ ജനാധിപത്യത്തിന്റെ സത്ത ബഹുസ്വരതയോടും ആവിഷ്‌കാര സ്വാതന്ത്ര്യത്തോടുമുള്ള ബഹുമാനമാണെന്നും രാഷ്ട്രീയ എതിരാളികളെ ശത്രുക്കളായല്ല, പ്രതിയോഗികളായി മാത്രമാണ് തുടക്കം മുതല്‍ ബിജെപി കണ്ടിരുന്നത് എന്നും അദ്വാനി

ഇന്ത്യന്‍ ജനാധിപത്യത്തിന്റെ സത്ത ബഹുസ്വരതയോടും ആവിഷ്‌കാര സ്വാതന്ത്ര്യത്തോടുമുള്ള ബഹുമാനമാണെന്നും രാഷ്ട്രീയ എതിരാളികളെ ശത്രുക്കളായല്ല, പ്രതിയോഗികളായി മാത്രമാണ് തുടക്കം മുതല്‍ ബിജെപി കണ്ടിരുന്നത് എന്നും അദ്വാനി

author-image
WebDesk
New Update
lk advani,എല്‍കെ അദ്വാനി, lk advani blog,അദ്വാനി ബ്ലോഗ്, advani lok sabha elections,അദ്വാനി ലോകസഭാ തിരഞ്ഞെടുപ്പ്, advani on bjp,അദ്വാനി ബിജെപി, advani on modi,അദ്വാനി മോദി, advani bjp foundation day,അദ്വാനി ബിജെപി സ്ഥാപക ദിനം, bjp foundation day, advani gandhinagar seat

ന്യൂഡല്‍ഹി: എതിര്‍ അഭിപ്രായങ്ങളും രാഷ്ട്രീയവുമുള്ളവരെ ശത്രുക്കളായോ ദേശവിരുദ്ധരായോ ബിജെപി കരുതിയിട്ടില്ലെന്ന് മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ.അദ്വാനി. തന്റെ രാഷ്ട്രീയ തത്വങ്ങളില്‍ ആദ്യം രാജ്യം, പിന്നീട് പാര്‍ട്ടി അതിനു ശേഷം മാത്രമേ വ്യക്തിക്ക് സ്ഥാനമുള്ളൂ എന്നും അദ്വാനി പറഞ്ഞു. ഏപ്രില്‍ ആറിന് ബിജെപിയുടെ പാര്‍ട്ടി സ്ഥാപക ദിനം ആഘോഷിക്കാനിരിക്കെയാണ് പാര്‍ട്ടിയുടെ സ്ഥാപക നേതാവ് കൂടിയായ അദ്വാനിയുടെ പ്രതികരണം.

Advertisment

ഇന്ത്യന്‍ ജനാധിപത്യത്തിന്റെ സത്ത ബഹുസ്വരതയോടും ആവിഷ്‌കാര സ്വാതന്ത്ര്യത്തോടുമുള്ള ബഹുമാനമാണെന്നും രാഷ്ട്രീയ എതിരാളികളെ ശത്രുക്കളായല്ല, പ്രതിയോഗികളായി മാത്രമാണ് തുടക്കം മുതല്‍ ബിജെപി കണ്ടിരുന്നത് എന്ന് അദ്വാനി പ്രസ്താവനയില്‍ പറയുന്നു. രാഷ്ട്രീയമായി വിയോജിപ്പുള്ളവരെ രാജ്യദ്രോഹികളാക്കുന്ന രീതി ബിജെപിക്ക് ഇല്ലെന്നും അദ്വാനി വ്യക്തമാക്കി.

മുതിര്‍ന്ന നേതാവായ എല്‍.കെ.അദ്വാനിക്ക് ഇത്തവണ തിരഞ്ഞെടുപ്പില്‍ ബിജെപി സീറ്റ് നിഷേധിച്ചത് വാര്‍ത്തയായിരുന്നു. 1991 മുതല്‍ അദ്വാനി ജയിച്ച ഗാന്ധി നഗര്‍ സീറ്റില്‍ ഇത്തവണ ബിജെപി അധ്യക്ഷന്‍ അമിത് ഷായെയാണ് പാര്‍ട്ടി സ്ഥാനാര്‍ഥിയാക്കിയിരിക്കുന്നത്. ആറ് തവണ ഗാന്ധിനഗറില്‍ നിന്ന് ലോക്‌സഭയിലെത്തിയ നേതാവാണ് അദ്വാനി.

Lk Advani Bjp Narendra Modi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: