/indian-express-malayalam/media/media_files/2025/11/07/pm-modi-2025-11-07-17-00-30.jpg)
ഫയൽ ഫൊട്ടേോ
ഡൽഹി: തിരുവനന്തപുരം കോർപ്പറേഷനിലെ എൻഡിഎയുടെ വിജയം കേരള രാഷ്ട്രീയത്തിലെ നിർണായക നിമിഷം എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാനത്തിന്റെ വികസന അഭിലാഷങ്ങൾ നിറവേറ്റാൻ ബിജെപിക്കും എൻഡിഎയ്ക്കും മാത്രമേ കഴിയൂ എന്ന് ജനങ്ങൾക്ക് ഉറപ്പുണ്ടെന്നും തിരുവനന്തപുരത്തിന് നന്ദി പറയുന്നതായും പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
ഈ ഊർജസ്വലമായ നഗരത്തിന്റെ വളർച്ചയ്ക്കായും ജനങ്ങളുടെ ജീവിതസൗകര്യം മെച്ചപ്പെടുത്തുന്നതിനും ബിജെപി പ്രവർത്തിക്കുമെന്നും അദ്ദേഹം കുറിച്ചു. ബിജെപി, എൻഡിഎ സ്ഥാനാർത്ഥികൾക്ക് വോട്ട് ചെയ്ത കേരളത്തിലുടനീളമുള്ള ജനങ്ങൾക്ക് നന്ദി അറിയിക്കുന്നതായും മറ്റൊരു പോസ്റ്റിലൂടെ മോദി അറിയിച്ചു.
My gratitude to the people across Kerala who voted for bjp and NDA candidates in the local body polls in the state. Kerala is fed up of UDF and LDF. They see NDA as the only option that can deliver on good governance and build a #VikasitaKeralam with opportunities for all.
— Narendra Modi (@narendramodi) December 13, 2025
കേരളം യുഡിഎഫിനെയും എൽഡിഎഫിനെയും മടുത്തുവെന്നും നല്ല ഭരണം കാഴ്ചവയ്ക്കാനും എല്ലാവർക്കും അവസരങ്ങളുള്ള ഒരു വികസിത കേരളം കെട്ടിപ്പടുക്കാനും കഴിയുന്ന ഒരേയൊരു തിരഞ്ഞെടുപ്പായി ജനങ്ങൾ എൻഡിഎയെ കാണുന്നുവെന്നും പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
സംസ്ഥാനത്തെ തദ്ദേശത്തെരഞ്ഞെടുപ്പിൽ ബിജെപി-എൻഡിഎ സ്ഥാനാർഥികൾക്കു വോട്ടുചെയ്ത കേരളത്തിലുടനീളമുള്ള ജനങ്ങളെ എന്റെ നന്ദി അറിയിക്കുന്നു. യുഡിഎഫിനെയും എൽഡിഎഫിനെയും കൊണ്ട് സഹികെട്ടിരിക്കുകയാണു കേരളം. മികച്ച ഭരണം കാഴ്ചവയ്ക്കാനും ഏവർക്കും അവസരങ്ങളുള്ള വികസിത കേരളം #VikasitaKeralam…
— Narendra Modi (@narendramodi) December 13, 2025
തിരഞ്ഞെടുപ്പ് വിജയത്തിനു പിന്നിൽ പ്രവർത്തിച്ച എല്ലാ ബിജെപി പ്രവർത്തകർക്കും നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു. "തിരുവനന്തപുരം കോർപ്പറേഷനിൽ മികച്ച വിജയം ഉറപ്പാക്കാൻ, ജനങ്ങൾക്കിടയിൽ പ്രവർത്തിച്ച കഠിനാധ്വാനികളായ എല്ലാ ബിജെപി കാര്യകർത്താക്കൾക്കും ഞാൻ നന്ദി അറിയിക്കുന്നു. ഇന്നത്തെ ഈ ഫലം യാഥാർഥ്യമാക്കാൻ സഹായിച്ച, താഴേത്തട്ടിൽ പ്രവർത്തിച്ച, കേരളത്തിലെ വിവിധ തലമുറകളിലെ കാര്യകർത്താക്കളുടെ പ്രവർത്തനങ്ങളും പോരാട്ടങ്ങളും അനുസ്മരിക്കേണ്ട ദിനം കൂടിയാണിന്ന്. നമ്മുടെ കാര്യകർത്താക്കളാണു നമ്മുടെ കരുത്ത്. അവരെയോർത്തു നാം അഭിമാനിക്കുന്നു," മോദി കുറിച്ചു.
Also Read: അനന്തപുരിയിൽ ചരിത്രം കുറിച്ച് ബിജെപി; കോൺഗ്രസിനും നേട്ടം, എൽഡിഎഫിന് വൻ തിരിച്ചടി
അതേസമയം, ബിജെപിയുടെ വികസിത കേരളം എന്ന മുദ്രാവാക്യം ജനങ്ങൾ സ്വീകരിച്ചതിനു തെളിവാണ് തദ്ദേശ തിരഞ്ഞെടുപ്പിലെ എൻഡിഎയുടെ മുന്നോറ്റമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. പത്തു കൊല്ലത്തെ എൽഡിഎഫ് ഭരണത്തിലെ അഴിമതിയും ശബരിമലയിൽ ചെയ്ത ദ്രോഹത്തിനുമുള്ള മറുപടിയാണ് ഇന്ന് ജനങ്ങൾ നൽകിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read More: സംസ്ഥാനത്ത് യുഡിഎഫ് തേരോട്ടം, അടിപതറി എൽഡിഎഫ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us