ബിജെപിയുടെ ദേശീയ കൗണ്‍സില്‍ യോഗത്തിന് ഇന്ന് തുടക്കം; തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ചര്‍ച്ചയാവും

ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിടേണ്ട തന്ത്രങ്ങളായിരിക്കും പ്രധാനമായും ചര്‍ച്ച ചെയ്യുക

ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ബിജെപിയുടെ നിര്‍ണ്ണായക ദേശീയ കൗണ്‍സില്‍ യോഗത്തിന് ഡല്‍ഹിയില്‍ ഇന്ന് തുടക്കമാവും. ഡല്‍ഹി രാംലീല മൈതാനിയില്‍ ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് ദേശീയ കൗണ്‍സിലിന് തുടക്കം കുറിക്കുക. പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ ഉദ്ഘാടനം നിര്‍വ്വഹിക്കും. നാളെ സമാപന സമ്മേളനത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിക്കുക. ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിടേണ്ട തന്ത്രങ്ങളായിരിക്കും പ്രധാനമായും ചര്‍ച്ച ചെയ്യുക.

അയോധ്യ-ശബരിമല വിഷയങ്ങളെ രാഷ്ട്രീയ നേട്ടമാക്കുന്നതിനെ കുറിച്ചും ചര്‍ച്ച ചെയ്യും. ലോക്സഭാ പ്രചരണം, തന്ത്രം, മുദ്രാവാക്യങ്ങള്‍ എന്നിവ സംബന്ധിച്ച പ്രഖ്യാപനങ്ങള്‍ കൗണ്‍സില്‍ യോഗത്തിൽ ഉണ്ടായേക്കും. മുന്നാക്ക സംവരണം, മുത്തലാഖ് എന്നീ നിയമ നിർമ്മാണ ശ്രമങ്ങള്‍ പ്രത്യേകം പരാമര്‍ശിക്കപ്പെടും. ഇവയിലൂടെ സാമൂഹ്യ നീതിയും തുല്യതയും ഉറപ്പാക്കാനായെന്നാണ് ബിജെപി അവകാശപ്പെടുന്നത്.

പാര്‍ട്ടി ജനപ്രതിനിധികള്‍, ജില്ലാ തലം മുതലുള്ള ഭാരവാഹികള്‍, പോഷക ഘടകങ്ങളുടെ ഭാരവാഹികള്‍ തുടങ്ങി ആകെ 12000 പ്രതിനിധികളാണ് രണ്ട് ദിവസത്തെ കൗണ്‍സിലില്‍ പങ്കെടുക്കുക.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Bjp national council meets starts today

Next Story
രാജ്യതലസ്ഥാനത്ത് കോൺഗ്രസിനെ നയിക്കാൻ വീണ്ടും ഷീല ദീക്ഷിത്Sheila Dikshit, Sheila Dikshit delhi congress chief, Sheila Dikshit delhi congress, Sheila Dikshit delhi congress chief, Sheila Dikshit congress, Sheila Dikshit career, Sheila Dikshit delhi lok sabha elections
The moderation of comments is automated and not cleared manually by malayalam.indianexpress.com