ന്യൂഡല്‍ഹി: ജമ്മു കശ്മീര്‍ വിഷയം ചൂടുപിടിച്ച ചര്‍ച്ചകള്‍ക്ക് വഴി തുറന്നപ്പോള്‍ പ്രക്ഷുബ്ധമായി ലോക്സഭ. ബിജെപി എംപിമാരും പ്രതിപക്ഷ എംപിമാരും പരസ്പരം ഏറ്റുമുട്ടി. പ്രതിപക്ഷ എംപിമാര്‍ക്ക് മറുപടിയുമായി അമിത് ഷാ എത്തിയതോടെ ചോദ്യങ്ങളും ഉത്തരങ്ങളും ചൂടുപിടിച്ചു. അതിനിടയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്സഭയിലെത്തിയത്.
ലോക്സഭയിലെത്തിയ പ്രധാനമന്ത്രിക്ക് ബിജെപി എംപിമാര്‍ രാജകീയ വരവേല്‍പ്പാണ് ഒരുക്കിയത്. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടിയില്‍ അഭിനന്ദിച്ചു കൊണ്ടായിരുന്നു പ്രതികരണം. നരേന്ദ്ര മോദി എത്തിയതോടെ പല ബിജെപി എംപിമാരും എഴുന്നേറ്റ് നിന്നു. ഡസ്കുകളില്‍ കയ്യടിച്ച് ആഹ്ളാദം പ്രകടിപ്പിച്ചു. ‘വന്ദേമാതരവും’ ‘ഭാരത് മാതാ കീ ജയ്’ വിളികളും അടക്കമാണ് ബിജെപി എംപിമാര്‍ നരേന്ദ്ര മോദിയെ ലോക്സഭയിലേക്ക് സ്വാഗതം ചെയ്തത്.
Delhi: BJP MPs gave standing ovation to Prime Minister Narendra Modi as he arrived in Lok Sabha, today & greeted him by thumping desks & chanting ‘Vande Matram and Bharat Mata ki Jai,’ slogans. pic.twitter.com/mt36QwF3gH
— ANI (@ANI) August 6, 2019
അതേസമയം, ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയുള്ള ബില്ലുമായി ബന്ധപ്പെട്ട് ലോക്സഭയില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. രാവിലെ മുതല്‍ ചൂടേറിയ വാദപ്രതിവാദങ്ങളാണ് നടക്കുന്നത്.
Read Also: ജമ്മു കശ്മീര്‍ വിഭജനത്തില്‍ ചൈനയ്ക്ക് എതിര്‍പ്പ്; ഇന്ത്യയ്ക്ക് മുന്നറിയിപ്പ്
നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും ജമ്മു കാശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ ഫറൂഖ് അബ്ദുള്ള തടങ്കലിലോ അറസ്റ്റിലോ അല്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ലോക്സഭയില്‍. എന്‍സിപി വനിതാ എംപി സുപ്രിയ സുലെയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. ഫറൂഖ് അബ്ദുള്ള എവിടെ എന്ന സുപ്രിയ സുലെയുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അമിത് ഷാ. ലോക്സഭയിലെ 462-ാം സീറ്റില്‍ ഞാനിരിക്കുന്നു. തൊട്ടടുത്ത് 461-ാം സീറ്റില്‍ ഇരുന്നിരുന്ന വ്യക്തിയാണ് ഫറൂഖ് അബ്ദുള്ള. അദ്ദേഹം ജമ്മു കശ്മീരില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട എംപിയാണ്. അദ്ദേഹത്തെ ഇന്നിപ്പോള്‍ ഇവിടെ കാണാനില്ല എന്ന് സുപ്രിയ സുലെ പറഞ്ഞു. എന്നാല്‍, ഇതിനു മറുപടിയായി അമിത് ഷാ പറഞ്ഞത് ഫറൂഖ് അബ്ദുള്ള അറസ്റ്റിലോ തടങ്കലിലോ അല്ല എന്നായിരുന്നു. ഫറൂഖ് അബ്ദുള്ള വീട്ടിലുണ്ടെന്നും സ്വന്തം ഇഷ്ടപ്രകാരം ആണ് ഫറൂഖ് അബ്ദുള്ള വീട്ടില്‍ നില്‍ക്കുന്നതെന്നും ഷാ പറഞ്ഞു.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook