ന്യൂഡൽഹി: കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധിക്കെതിരെ വിമർശനവുമായി ബിജെപി നേതാവും ഭോപ്പാൽ എംപിയുമായ പ്രഗ്യ സിങ് ഠാക്കൂർ. “വിദേശിക്ക് ജനിച്ച ഒരാൾക്ക് ഒരിക്കലും ഒരു ദേശസ്നേഹിയാകാൻ സാധിക്കില്ല. ഒരു വിദേശ സ്ത്രീയുടെ ഗർഭപാത്രത്തിൽ ജനിച്ച ഒരാൾക്ക് ഒരിക്കലും ഒരു ദേശസ്നേഹിയാകാൻ കഴിയില്ല. മാതൃരാജ്യത്തെ സംരക്ഷിക്കാൻ മണ്ണിന്റെ മകന് മാത്രമേ കഴിയൂവെന്ന് ചാണക്യ പറഞ്ഞിട്ടുണ്ട്,” പ്രഗ്യ പറഞ്ഞു.

Read More: പ്രഗ്യ സിങ് കാൻസർ ചികിത്സയിൽ; ‘കാണ്മാനില്ല’ എന്ന പോസ്റ്ററുകൾക്ക് ബിജെപിയുടെ പ്രതികരണം

കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയുടെയും മകന്റെയും ദേശസ്‌നേഹത്തെ പ്രഗ്യ ചോദ്യം ചെയ്തു. രണ്ട് രാജ്യങ്ങളുടെ പൗരത്വമുള്ള ഒരാളിൽ നിന്ന് ദേശസ്‌നേഹം പ്രതീക്ഷിക്കാനാവില്ലെന്നും അവർ പറഞ്ഞു.

മഹാത്മാഗാന്ധിയുടെ ഘാതകനായ നാഥുറാം ഗോഡ്‌സെയെ മഹത്വവത്കരിച്ചതിന്റെ പേരിൽ ഏറെ വിമർശനങ്ങൾ പ്രഗ്യ നേരിട്ടിരുന്നു. നേരത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ സമയത്തും പ്രഗ്യ സമാനമായ പ്രസ്താവന നടത്തിയിരുന്നു. ഗോഡ്‌സെ ദേശഭക്തനാണെന്നും ഇനിയും ദേശഭക്തനായി തന്നെ അറിയപ്പെടുമെന്നും അവർ പറഞ്ഞിരുന്നു. ഗോഡ്‌സെയെ തീവ്രവാദി എന്ന് വിളിക്കുന്നവര്‍ ആദ്യം ആത്മപരിശോധ നടത്തണം. ഗോഡ്‌സെയെ തീവ്രവാദി എന്ന് വിളിക്കുന്നവര്‍ക്ക് തിരഞ്ഞെടുപ്പില്‍ അതിനുതക്ക മറുപടി ലഭിക്കുമെന്നും പ്രഗ്യാ സിങ് അന്ന് പറഞ്ഞിരുന്നു. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഹിന്ദു തീവ്രവാദി ഗോഡ്‌സെയാണെന്ന കമല്‍ഹാസന്റെ പരാമര്‍ശത്തിന് മറുപടി നല്‍കവെ ആയിരുന്നു പ്രഗ്യ സിങ്ങിന്റെ വിവാദ പ്രസ്താവന.

Read More: തീവ്രവാദി പരാമര്‍ശം വേദനിപ്പിച്ചു; ഗോഡ്‌സെ വിവാദത്തില്‍ മാപ്പ് പറഞ്ഞ് പ്രഗ്യാ സിങ്

അടുത്തിടെ പ്രഗ്യ സിങ് ഠാക്കൂറിനെ ‘കാണ്മാനില്ല’ എന്നു പറഞ്ഞ് അനവധി പോസ്റ്ററുകൾ ഭോപ്പാൽ മണ്ഡലത്തിൽ പ്രത്യക്ഷപ്പെട്ടിരുന്നു. നാട് കോവിഡിൽ വലയുമ്പോൾ എംപിയെ കാണാനില്ലെന്നായിരുന്നു പോസ്റ്ററുകളിൽ എഴുതിയിരുന്നത്. എന്നാൽ ഇതിനു പിന്നാലെ വിശദീകരണവുമായി ബിജെപി രംഗത്തെത്തി. പ്രഗ്യ സിങ് കാൻസറിനും, നേത്രരോഗത്തിനും ചികിത്സയിലാണെന്നും നിലവിൽ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ‌്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലാണ് ഉള്ളതെന്നുമായിരുന്നു ബിജെപി വക്താവ് അറിയിച്ചത്.

Read in English: BJP MP Pragya Thakur hits out at Rahul Gandhi: ‘Son of a foreigner can’t be a patriot’

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook