/indian-express-malayalam/media/media_files/2025/08/17/rahul-gandhi-2025-08-17-11-24-58.jpg)
ഫയൽ ഫൊട്ടോ
ഡൽഹി: ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് ആജീവനാന്ത വിലക്ക് ഏർപ്പെടുത്തണമെന്ന് ബിജെപി എംപി നിഷികാന്ത് ദുബെ. സഭയ്ക്കുള്ളിൽ രാഹുൽ ഗാന്ധി നടത്തിയ പരാമർശങ്ങൾ സഭയുടെ അന്തസ്സിനെ കെടുത്തുന്നതാണെന്നും ഭരണഘടനാപരമായ ലംഘനമാണെന്നും ആരോപിച്ച് ദുബെ ലോക്സഭയിൽ പ്രത്യേക ചർച്ചയാവശ്യപ്പെടുന്ന നോട്ടീസ് നൽകി.
രാഹുൽ ഗാന്ധിയുടെ ലോക്സഭയിലെ പ്രസംഗത്തിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും മറ്റ് ബിജെപി നേതാക്കൾക്കെതിരെയും ഉന്നയിച്ച ആരോപണങ്ങൾ വസ്തുതാവിരുദ്ധമാണെന്നാണ് ബിജെപിയുടെ വാദം. സഭാനടപടികളെ തടസ്സപ്പെടുത്താനും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും ശ്രമിക്കുന്ന രാഹുൽ ഗാന്ധിക്കെതിരെ കർശന നടപടി വേണമെന്ന് സ്പീക്കർക്ക് നൽകിയ നോട്ടീസിൽ ദുബെ ചൂണ്ടിക്കാട്ടുന്നു.
രാഹുൽ ഗാന്ധി സോറോസ് ഫൗണ്ടേഷൻ, ഫോർഡ് ഫൗണ്ടേഷൻ, യുഎസ്എഐഡി എന്നിവയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ഇന്ത്യ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ തായ്‌ലൻഡ്, കംബോഡിയ, വിയറ്റ്നാം, യുഎസ് തുടങ്ങിയ രാജ്യങ്ങളിലേക്ക് യാത്ര ചെയ്തിട്ടുണ്ടെന്നും നോട്ടീസിൽ പരാമർശിച്ചതായി നിഷികാന്ത് ദുബെ പറഞ്ഞു.
വിദേശ സംഘടനകളുടെ സഹായത്തോടെ, ജനവികാരം ഇളക്കിവിടുന്നതിനായി പാർലമെന്റിന്റെ ഏറ്റവും ധർമ്മനിഷ്ഠമായ വേദി പിടിച്ചെടുക്കാൻ രാഹുൽ ഗാന്ധിക്ക് വളരെ സമർത്ഥമായി കഴിഞ്ഞുവെന്നും ദുബെ പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷനെതിരെയും, സുപ്രീം കോടതിക്കെതിരെ പോലും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ രാഹുൽ ഗാന്ധി ഉന്നയിച്ചുവെന്നും യാതൊരു തെളിവുമില്ലാതെ സർക്കാരിന്റെ അന്തസ്സിനു മങ്ങലേൽപ്പിച്ചുവെന്നും, ദുബെ നോട്ടീസിൽ പറഞ്ഞു.
രാഹുൽ ഗാന്ധിയുടെ അംഗത്വം റദ്ദാക്കണമെന്നും ആജീവനാന്തം തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് വിലക്കണമെന്നും താൻ ആവശ്യപ്പെട്ടതായി പാർലമെന്റിന് പുറത്ത് മാധ്യമങ്ങളോട് സംസാരിക്കവേ ദുബെ പറഞ്ഞു. രാഹുൽ ഗാന്ധി സർക്കാരിനെക്കുറിച്ച് രാജ്യത്തിനു മുന്നിൽ തുറന്നുകാട്ടിയ വസ്തുതകൾക്കെതിരായ ബിജെപിയുടെ സ്വയം പ്രതിരോധ തന്ത്രമാണിതെന്ന് കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാൽ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
Read More: രാഹുൽ ഗാന്ധിയുടെ ആരോപണം അടിസ്ഥാനരഹിതം; എപ്‌സറ്റീൻ ഫയൽ ആരോപണത്തിന് മറുപടിയുമായി കേന്ദ്ര മന്ത്രി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us