/indian-express-malayalam/media/media_files/gE0pzzCMvDFUPRiChFMD.jpg)
മോഹൻ യാദവിനെ മധ്യപ്രദേശിന്റെ അടുത്ത മുഖ്യമന്ത്രിയായി ബിജെപി പ്രഖ്യാപിച്ചു
മോഹൻ യാദവ് മധ്യപ്രദേശിന്റെ അടുത്ത മുഖ്യമന്ത്രിയാകുമെന്ന് ബിജെപി തിങ്കളാഴ്ച പ്രഖ്യാപിച്ചു. നാല് തവണ മുഖ്യമന്ത്രിയായിരുന്ന ശിവരാജ് സിംഗ് ചൗഹാന് പകരമാണ് യാദവ് എത്തുന്നത്.
മൂന്ന് തവണ ഉജ്ജയിനിയിൽ നിന്ന് നിയമസഭാംഗമായി തിരഞ്ഞെടുത്ത മോഹൻ യാദവ്, മുൻപ് ശിവരാജ് സിംഗ് ചൗഹാൻ മന്ത്രിസഭയിൽ വിദ്യാഭ്യാസ മന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
"ഇത് പുതിയ ഊർജത്തിനും, പുതിയ പ്രതീക്ഷയ്ക്കും, പുതിയ വികസനത്തിനും വേണ്ടിയാണ്. മോദിജി പ്രവർത്തിക്കുന്ന പുതിയ ഇന്ത്യയിൽ, മധ്യപ്രദേശ് ഒരു മാതൃകയാകും. പുതിയ നേതൃത്വത്തിന് കീഴിലുള്ള സംസ്ഥാനം അദ്ദേഹത്തിന്റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കും," ബിജെപി ജനറൽ സെക്രട്ടറിയും പാർട്ടി എംഎൽഎയുമായ കൈലാഷ് വിജയവർഗിയ ഇന്ത്യൻ എക്സ്‌പ്രസിനോട് പറഞ്ഞു.
മധ്യപ്രദേശിലെ വിനോദസഞ്ചാര വികസനത്തിന് 2011-2012, 2012-2013 വർഷങ്ങളിൽ രാഷ്ട്രപതി യാദവിനെ ആദരിച്ചിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us