/indian-express-malayalam/media/media_files/uploads/2018/05/karnataka-election-1karnataka-7591.jpg)
Bengaluru: JD(S) leader HD Kumaraswamy and party MLAs show victory sign to celebrate after chief minister BS Yediyurappa announced his resignation before the floor test, at Vidhana Soudha, in Bengaluru, on Saturday. Supreme Court had ordered Karnataka BJP Government to prove their majority in a floor test at the Assembly .(PTI Photo) (PTI5_19_2018_000197B)
ബെംഗളൂരു: കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കങ്ങളുമായി ബിജെപി നേതൃത്വം മുന്നോട്ട്. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആവശ്യമായ ഭൂരിപക്ഷം ബിജെപിക്ക് ഉണ്ടെന്ന് തെളിയിക്കാന്‍ ആവശ്യമായ നടപടികള്‍ പാര്‍ട്ടി നേതൃത്വം കൈക്കൊള്ളും. നാളെ സ്പീക്കറെ കാണുന്ന കാര്യം ആലോചനയിലുണ്ടെന്ന് ബി.എസ്.യെഡിയൂരപ്പ പറഞ്ഞു. മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി രാജിവയ്ക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു.
കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യ സര്‍ക്കാരിന് ന്യൂനപക്ഷ പിന്തുണയേ ഉള്ളൂ എന്നാണ് ബിജെപി ആരോപിക്കുന്നത്. എല്ലാ ബിജെപി എംഎല്‍എമാരും നാളെ വിധാന്‍ സൗധയുടെ മുന്‍പില്‍ പ്രതിഷേധ ധര്‍ണ നടത്തും. നാളെ രാവിലെ 11.30 നാണ് പ്രതിഷേധ ധര്‍ണ നടക്കുക. കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ ബിജെപിയുടെ അന്തിമ തീരുമാനം നാളെയുണ്ടാകുമെന്ന സൂചനകളാണ് ബി.എസ്.യെഡിയൂരപ്പ നല്‍കുന്നത്.
Arvind Limbavali, BJP: A meeting of Karnataka BJP MLAs was held under BS Yeddyurappa. Yesterday we decided to protest at district headquarters for the immediate resignation of CM. Today we have decided that all BJP MLAs will protest in front of Vidhan Soudha at 11:30 AM tomorrow. pic.twitter.com/2Hfyztn8tV
— ANI (@ANI) July 9, 2019
കര്‍ണാടകയിലെ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഡി.കെ.ശിവകുമാര്‍ മുംബൈയിലേക്ക് പോകും. വിമത എംഎല്‍എമാരുമായി ചര്‍ച്ച നടത്തിയേക്കും. രാജി വച്ച എംഎല്‍എമാര്‍ തിരിച്ചുവന്നില്ലെങ്കില്‍ അയോഗ്യരാക്കുന്ന കാര്യമടക്കം കോണ്‍ഗ്രസ് പരിഗണനയിലുണ്ട്.
അതേസമയം, രാജിക്കത്ത് നല്‍കിയ 13 എംഎല്‍എമാരില്‍ അഞ്ച് എംഎല്‍എമാരുടെ രാജിക്കത്ത് മാത്രമാണ് നടപടിക്രമം അനുസരിച്ചുള്ളതെന്ന് സ്പീക്കര്‍ പറഞ്ഞു. ആകെ ലഭിച്ച 13 രാജിക്കത്തുകളില്‍ എട്ട് പേരുടെ രാജിക്കത്ത് നടപടിക്രമം പാലിച്ചുള്ളതല്ലെന്ന് സ്പീക്കര്‍ കെ.ആര്‍.രമേശ് കുമാര്‍ പറഞ്ഞു. ഭരണഘടനയെ അടിസ്ഥാനപ്പെടുത്തി മാത്രമേ തീരുമാനം എടുക്കൂ എന്നും അദ്ദേഹം പറഞ്ഞു. അഞ്ച് എംഎല്‍എമാരുടെ രാജിക്കത്താണ് നടപടിക്രമം പാലിച്ചുള്ളത്. രാജി കാരണം നേരിട്ടെത്തി തന്നെ അറിയിക്കണമെന്നും സ്പീക്കര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സ്പീക്കര്‍ നിലപാട് പരസ്യപ്പെടുത്തിയതോടെ കര്‍ണാടകയിലെ ഭരണപ്രതിസന്ധി തുടരുകയാണ്.
Karnataka Congress Minister DK Shivakumar to go to Mumbai tomorrow to meet the rebel Karnataka MLAs. (File pic) pic.twitter.com/oLrYUV1On5
— ANI (@ANI) July 9, 2019
കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് കാരണം ബിജെപിയുടെ നീക്കങ്ങളാണെന്ന് കോണ്‍ഗ്രസ് ലോക്‌സഭയില്‍ പറഞ്ഞിരുന്നു. ബിജെപി കുതിരക്കച്ചവടം നടത്തുകയാണെന്നും ജനാധിപത്യ വ്യവസ്ഥയെ പണം കൊണ്ട് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നും കോണ്‍ഗ്രസ് ലോക്‌സഭയില്‍ ആരോപിച്ചു. ശൂന്യവേളയിലാണ് ബിജെപിക്കെതിരെ കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും ആരോപണം ഉന്നയിച്ചത്. വിഷയം ശൂന്യവേളയില്‍ ചര്‍ച്ചയ്‌ക്കെടുക്കാന്‍ സ്പീക്കര്‍ അനുമതി നല്‍കിയില്ല. സ്വതന്ത്ര എംഎല്‍എമാരെ രാജിവയ്പിച്ച് അധികാരം പിടിക്കാനുള്ള ശ്രമങ്ങളാണ് ബിജെപി നടത്തുന്നതെന്ന് കോണ്‍ഗ്രസ് എംപിമാര്‍ പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us