ഹിന്ദു സംഘടനകള്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കണം; യെഡിയൂരപ്പയ്ക്ക് എംഎല്‍എമാരുടെ കത്ത്

സംസ്ഥാനത്ത് വിവിധ ഇടങ്ങളിലായി ഹിന്ദു സംഘടനയിലെ അംഗങ്ങള്‍ക്കെതിരെ ഉള്ള എല്ലാ കേസുകളും പിന്‍വലിക്കണമെന്നാണ് കത്തിലെ ആവശ്യം

India's ruling Bharatiya Janata Party (BJP) leader B. S. Yeddyurappa flashes the victory sign after taking oath as Chief Minister of the southern state of Karnataka inside the governor's house in Bengaluru, India, May 17, 2018. REUTERS/Abhishek N. Chinnappa

ബെംഗളൂരു: കര്‍ണാടകയില്‍ ഹിന്ദു സംഘടനകള്‍ക്കെതിരായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള എല്ലാ കേസുകളും പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി എംഎല്‍എമാര്‍ മുഖ്യമന്ത്രി ബി.എസ്.യെഡിയൂരപ്പയ്ക്ക് കത്ത് നല്‍കി. ബിജെപി എംഎല്‍എമാരായ കെ.ജി.ബൊപ്പയ്യ, രൂപാലി എസ്.നായിക് എന്നിവരാണ് കത്ത് നല്‍കിയത്. സംസ്ഥാനത്ത് വിവിധ ഇടങ്ങളിലായി ഹിന്ദു സംഘടനയിലെ അംഗങ്ങള്‍ക്കെതിരെ ഉള്ള എല്ലാ കേസുകളും പിന്‍വലിക്കണമെന്നാണ് കത്തിലെ ആവശ്യം. മുന്‍ സര്‍ക്കാര്‍ എടുത്ത കേസുകള്‍ പിന്‍വലിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

സംസ്ഥാനത്ത് ടിപ്പു ജയന്തി ആഘോഷം നിരോധിക്കാന്‍ കഴിഞ്ഞ ദിവസം യെഡിയൂരപ്പ തീരുമാനിച്ചിരുന്നു. ഇത് ഏറെ വിവാദമായിരുന്നു. അതിനു പിന്നാലെയാണ് ബിജെപി എംഎല്‍എമാര്‍ ഹിന്ദു സംഘടനയിലെ അംഗങ്ങള്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്.

Read Also: ബിജെപി പണി തുടങ്ങി; ടിപ്പു ജയന്തി ആഘോഷം നിര്‍ത്തലാക്കി യെഡിയൂരപ്പ

മുഖ്യമന്ത്രി ബി.എസ്.യെഡിയൂരപ്പ സാംസ്‌കാരിക വകുപ്പിന് ടിപ്പു ജയന്തി ആഘോഷം നിര്‍ത്തലാക്കണമെന്ന നിര്‍ദേശം നല്‍കിയിട്ടുണ്ട്. അടിയന്തരമായി ഇത് പരിഗണിച്ച് നടപടി സ്വീകരിക്കണമെന്നും യെഡിയൂരപ്പ ആവശ്യപ്പെട്ടു. തിങ്കളാഴ്ച നടന്ന മന്ത്രിസഭാ യോഗത്തിലാണ് ബിജെപി സര്‍ക്കാര്‍ ഈ തീരുമാനം എടുത്തത്. ബിജെപി എംഎല്‍എ കെ.ജി.ബൊപ്പയ്യ നല്‍കിയ അപേക്ഷയിലാണ് നടപടി. ന്യൂനപക്ഷ പ്രീണനം ലക്ഷ്യം വച്ചായിരുന്നു ടിപ്പു ജയന്തി നടത്തിയിരുന്നതെന്ന് ബിജെപി ആരോപിച്ചു. എന്നാല്‍, യെഡിയൂരപ്പയുടെ നടപടിക്കെതിരെ കോണ്‍ഗ്രസും ജെഡിഎസും രംഗത്തെത്തി.

2015 മുതലാണ് ടിപ്പു ജയന്തി ആഘോഷം കര്‍ണാടകയില്‍ ആരംഭിച്ചത്. എല്ലാ വര്‍ഷവും നവംബര്‍ മാസത്തിലാണ് ടിപ്പു ജയന്തി. 2015 ല്‍ സിദ്ധരാമയ്യ സര്‍ക്കാരാണ് ടിപ്പു ജയന്തി ആഘോഷത്തിന് ആരംഭം കുറിച്ചത്. അന്ന് മുതലേ ഇതിനെതിരെ ബിജെപി പ്രതിഷേധം ഉയര്‍ത്തിയിരുന്നു. നിയമസഭയില്‍ അടക്കം ഇതുമായി ബന്ധപ്പെട്ട് ചൂടേറിയ ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Bjp mlas ask to withdraw cases against hindu organization members in karnataka

Next Story
‘കാവലായി കാക്കിയുണ്ട്’; പ്രളയത്തില്‍ നിന്നും പിഞ്ചു കുഞ്ഞിനെ രക്ഷപ്പെടുത്തി പൊലീസുകാരന്‍Police officer rescues baby,കുഞ്ഞ് പൊലീസ് ഉദ്യോഗസ്ഥന്‍, Vadodara Rain, വഡോദര മഴ,Cop Baby, Vadodara Police Officer, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com