ലക്നൗ: ഉത്തര്‍പ്രദേശിലെ ലാഖിംപൂര്‍ നിയമസഭാ മണ്ഡലം എംഎല്‍എ ആയ യോഗേഷ് വര്‍മയ്ക്ക് വെടിയേറ്റു. ഇന്ന് വൈകിട്ട് 3 മണിയോടെ ഹോളി ആഘോഷങ്ങള്‍ക്കിടെയാണ് അദ്ദേഹത്തിന് വെടിയേറ്റത്. പട്ടേല്‍ നഗറിലുളള അദ്ദേഹത്തിന്റെ ഓഫീസില്‍ ഹോളി ആഘോഷം നടത്തി മടങ്ങുന്നതിനിടെയാണ് സംഭവം.
ഗുരുനാനാക്ക് ഇന്റര്‍ കേളേജിന് അടുത്ത് എത്തിയപ്പോഴാണ് അജ്ഞാതരായ ചിലര്‍ അദ്ദേഹത്തെ വെടിവെച്ചത്. വലത് കാല്‍മുട്ടിനാണ് അദ്ദേഹത്തിന് വെടിയേറ്റത്. അക്രമികള്‍ സ്ഥലത്ത് നിന്നും രക്ഷപ്പെട്ടു. പരുക്കേറ്റ എംഎല്‍എയെ അടുത്തുളള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ നിലയില്‍ പുരോഗതിയുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രദേശത്ത് സുരക്ഷ ശക്തമാക്കിയതായും പ്രതികളെ ഉടന്‍ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.