റാഞ്ചി: ഝാര്‍ഖണ്ഡിലെ നഗരവികസകാര്യ മന്ത്രിയും ബിജെപിയുടെ റാഞ്ചി എംഎല്‍എയുമായ സിസി സിംഗിന്റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയെ ചിരിപ്പിക്കുകയാണ്. സിആര്‍പിഎഫിന്റെ 78ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടത്തിയ ചെടിനടലില്‍, പെരുമഴയത്ത് കുടയും പിടിച്ചെത്തിയാണ് ഇദ്ദേഹം ചെടി നടുന്നത്.

സിപി സിംഗ് തന്നെയാണ് പരിപാടിയുടെചിത്രങ്ങള്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. മഴ പെയ്തുകൊണ്ടിരിക്കുമ്പോള്‍ എന്തിനാണ് വീണ്ടും ചെടിയ്ക്ക് വെള്ളം നനച്ചുകൊണ്ടിരിക്കുന്നതെന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. നിരവധി ചിത്രങ്ങള്‍ മന്ത്രി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ ഒരു ചിത്രത്തില്‍ മഴ തകര്‍ത്തു പെയ്യുമ്പോള്‍ അദ്ദേഹം ചെടിയ്ക്ക് വെള്ളം നനയ്ക്കുകയാണ്. അദ്ദേഹത്തിന് മഴ നനയാതിരിക്കാന്‍ സിആര്‍പിഎഫ് ജവാന്‍ കുടപിടിച്ചാണ് നില്‍ക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളില്‍ ഝാര്‍ഖണ്ഡില്‍ ഈ വര്‍ഷം രേഖപ്പെടുത്തിയതില്‍ ഏറ്റവും ഉര്‍ന്ന തോതിലാണ് മഴ പെയ്തിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ