Latest News
കോവിഡ് മുക്തരിലെ ക്ഷയരോഗം: മാർഗനിർദേശവുമായി ആരോഗ്യ വകുപ്പ്
രണ്ടാം തരംഗം കേരളത്തിന് കടുപ്പമായി; മരണങ്ങളിൽ പകുതിയും 40 ദിവസത്തിനിടെ
Coronavirus India Live Updates: 150 രൂപയ്ക്ക് കോവാക്സിന്‍ കേന്ദ്രത്തിന് നല്‍കുന്നത് ലാഭകരമല്ല: ഭാരത് ബയോടെക്

ഇത് ചെറിയ കളിയല്ല; ബിജെപിക്ക് 3.8 കോടി പുതിയ മെമ്പര്‍മാര്‍, പ്രതീക്ഷിച്ചതിലും വർധനവ്

അവസാനവട്ട കണക്കുകള്‍ ലഭിക്കുമ്പോള്‍ അംഗസംഖ്യ ഇനിയും വര്‍ധിക്കാനാണ് സാധ്യതയെന്നും ബിജെപി നേതൃത്വം അറിയിക്കുന്നു

Narendra Modi, നരേന്ദ്ര മോദി, Modi model code violation, Modi poll code violation, amit shah, Lok Sabha elections 2019, decision 2019, supreme court, congress, congress omoves sc, election news, iemalayalam, ഐഇ മലയാളം

ന്യൂഡല്‍ഹി: മെമ്പര്‍ഷിപ്പ് ക്യാംപെയിനില്‍ പുതുചരിത്രം സൃഷ്ടിച്ച് ബിജെപി. ഇത്തവണത്തെ മെമ്പര്‍ഷിപ്പ് ക്യാംപെയിന്‍ അവസാനിച്ചപ്പോള്‍ ബിജെപിക്ക് ലഭിച്ചത് നാല് കോടിയോളം പുതിയ അംഗങ്ങളെ എന്ന് റിപ്പോര്‍ട്ട്. ഇതുവരെയുള്ള കണക്കനുസരിച്ച് 3.78 കോടി പുതിയ അംഗങ്ങളാണ് ബിജെപിയില്‍ ചേര്‍ന്നത്. അവസാനവട്ട കണക്കുകള്‍ ലഭിക്കുമ്പോള്‍ അംഗസംഖ്യ ഇനിയും വര്‍ധിക്കാനാണ് സാധ്യതയെന്നും ബിജെപി നേതൃത്വം അറിയിക്കുന്നു.

2.2 കോടി പുതിയ അംഗങ്ങളെ പാര്‍ട്ടിയില്‍ ചേര്‍ക്കുക എന്നതായിരുന്നു മെമ്പര്‍ഷിപ്പ് ക്യാംപെയിന്‍ ആരംഭിക്കും മുന്‍പ് ബിജെപിയുടെ ലക്ഷ്യം. എന്നാല്‍, ലക്ഷ്യത്തേക്കാള്‍ 1.6 കോടി പുതിയ അംഗങ്ങളെയാണ് ബിജെപിക്ക് ലഭിച്ചത്. ജൂലായ് ആറ് മുതലാണ് ക്യാംപെയിന്‍ ആരംഭിച്ചത്. ഇതുവരെ പാര്‍ട്ടിയില്‍ ചേര്‍ന്നത് 3,78,67,753 പുതിയ അംഗങ്ങളാണ്. മിസ്ഡ് കോള്‍ അടിച്ചും പാര്‍ട്ടിയില്‍ അംഗത്വമെടുക്കാം.

Read Also: സേക്രഡ് ഗെയിംസ് മതവികാരം വ്രണപ്പെടുത്തി; അനുരാഗ് കശ്യപിനെതിരെ ബിജെപി എംപിയുടെ പരാതി

കേരളത്തിൽ പുതുതായി 6.5 ലക്ഷം പേർ ബിജെപിയിൽ ചേർന്നതായി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻപിള്ളയും സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുരേന്ദ്രനും കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഓഗസ്റ്റ് 18 വരെയുള്ള കണക്കാണിത്. പ്രതീക്ഷിച്ചതിലേറെ നേട്ടമാണ് സംസ്ഥാനത്ത് ഉണ്ടായതെന്ന് ഇന്നലെ ചേർന്ന ബിജെപി നേതൃയോഗം വിലയിരുത്തി. ദേശീയ നേതൃത്വം ഒരാഴ്ച കൂടി അംഗത്വ പ്രചാരണം നീട്ടിയതിനാൽ കേരളത്തിലെ പാർട്ടി അംഗങ്ങളുടെ കണക്ക് പിന്നീടു പ്രഖ്യാപിക്കും. ഒരാഴ്ചയ്ക്കകം 2 ലക്ഷം പേർ കൂടി ചേരുമെന്നാണ് പ്രതീക്ഷയെന്നും ശ്രീധരൻപിള്ള പറഞ്ഞു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Bjp membership campaign 3 8 cr new members in india

Next Story
ദി ഇന്ത്യൻ എക്സ്പ്രസ് എക്സലെൻസ് ഇൻ ഗവേണൻസ് അവാർഡ് വിതരണം ചെയ്തു
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express