scorecardresearch

ഐഎസില്‍ ചേരാന്‍ ആഹ്വാനം ചെയ്ത് പതാക നാട്ടിയ ബിജെപി പ്രവര്‍ത്തകര്‍ പിടിയില്‍

മരത്തില്‍ പതാക നാട്ടിയതിന് തിങ്കളാഴ്ച്ച രാത്രിയാണ് ഇവരെ പൊലീസ് പിടികൂടിയത്

മരത്തില്‍ പതാക നാട്ടിയതിന് തിങ്കളാഴ്ച്ച രാത്രിയാണ് ഇവരെ പൊലീസ് പിടികൂടിയത്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
ഐഎസില്‍ ചേരാന്‍ ആഹ്വാനം ചെയ്ത് പതാക നാട്ടിയ ബിജെപി പ്രവര്‍ത്തകര്‍ പിടിയില്‍

ദിസ്പൂര്‍: അസമില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരസംഘടനയില്‍ ചേരാന്‍ ആഹ്വാനം ചെയ്ത് പതാക നാട്ടിയ സംഭവത്തില്‍ ആറ് ബിജെപി അംഗങ്ങളെ പൊലീസ് പിടികൂടി. ഐഎസില്‍ ചേരണമെന്ന് ആഹ്വാനം ചെയ്ത് കൊണ്ട് ബെല്‍സറില്‍ മരത്തില്‍ പതാക നാട്ടിയതിന് തിങ്കളാഴ്ച്ച രാത്രിയാണ് ഇവരെ പൊലീസ് പിടികൂടിയത്. ജില്ലയിലെ കൊയ്ഹാട്ട പ്രദേശത്താണ് മെയ് 3ന് പതാക കണ്ടെത്തിയത്. ഐഎസില്‍ ചേരണമെന്ന് ആഹ്വാനം ചെയ്യുന്ന പതാകയില്‍ അറബിയില്‍ ഭീകരവാദ സംഘടനയുടെ പേരും എഴുതിയിട്ടുണ്ട്.

Advertisment

തുടര്‍ന്ന് പ്രദേശവാസികള്‍ ബെല്‍സോര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പൊലീസെത്തി പതാക അഴിച്ചുമാറ്റി അന്വേഷണം നടത്തുമെന്ന് അറിയിക്കുകയായിരുന്നു. മെയ് രണ്ടിന് ഗോല്‍പാരാ ജില്ലയിലെ ആറിടങ്ങളില്‍ സമാനമായ പതാകകള്‍ കണ്ടെത്തിയതും ആശങ്ക സൃഷ്ടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപി പ്രവര്‍ത്തകര്‍ പിടിയിലായത്.

തപന്‍ ബര്‍മന്‍, ദ്വിപ്ജ്യോതി താക്കൂരിയ, സോരോജ്യോതി ബൈഷ്യ, പുലക് ബര്‍മന്‍, മൊജമില്‍, മൂണ്‍ അലി, എന്നിവരാണ് പൊലീസ് പിടിയിലായത്. അതില്‍ ബര്‍മന്‍ കോണ്‍ഗ്രസിന്റെ മുന്‍ കൌണ്‍സിലറാണ്. പിന്നീട് ഇയാള്‍ ബിജെപിയില്‍ ചേരുകയായിരുന്നു.

Bjp Islamic State Assam

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: