ന്യൂഡല്‍ഹി : എഐഡിഎംകെയുടെ ആന്തരിക പ്രശ്നങ്ങളില്‍ ബിജെപി നിരന്തരം ഇടപ്പെട്ടുകൊണ്ടിരിക്കുന്നതായി ശശികല- ദിനകരന്‍ പക്ഷ നേതാവ് വി പുഗഴെന്തിയുടെ ആരോപണം. തന്‍റെ ക്യാമ്പിലുള്ളവരെ സ്വാധീനിക്കുവാനും ബിജെപി ശ്രമിക്കുന്നതായി ആരോപിച്ച നേതാവ്. പാര്‍ട്ടി ചിഹ്നവുമായി ബന്ധപ്പെട്ട് പളനിസ്വാമി-പനീര്‍സെല്‍വം പക്ഷവുമായി നിലനില്‍ക്കുന്ന തര്‍ക്കത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വതന്ത്രമായ നിലപാട് സ്വീകരിക്കുമോ എന്നു സംശയമുള്ളതായും പരാതിപ്പെട്ടു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമിഴ്‌നാട്‌ മുഖ്യമന്ത്രി ഒ പനീര്‍സെല്‍വവും നടത്തിയ കൂടിക്കാഴ്ച ചൂണ്ടിക്കാട്ടിയ പുഗഴേന്തി. ഏഐഡിഎംകെയുടെ പ്രശ്നങ്ങളില്‍ പ്രധാനമന്ത്രി “എന്തെങ്കിലും പറയേണ്ടതായുണ്ട്” എന്നതിന്‍റെ “തെളിവാണ്” അതെന്നും ആരോപിച്ചു. “തമിഴ്നാട്ടിലെ ബിജെപി നേതാക്കള്‍ ഞങ്ങളെ റെയിഡ് ചെയ്യും എന്നു ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ബിജെപിയുടെ പിന്തുണയോടെ അധികാരം കൈയിലുള്ള എഐഡിഎംകെ വിഭാഗവും ഞങ്ങളുടെമേല്‍ സമ്മര്‍ദം ചെലുത്തുകയാണ്. എന്തിനാണ് എഐഡിഎംകെയുടെ ആന്തരിക കാര്യങ്ങളില്‍ല്‍ ഇടപെട്ടുകൊണ്ടിരിക്കുന്നത് എന്നാണ് എനിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ചോദിക്കാനുള്ളത് ” ഡല്‍ഹിയിലെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്ന പുഗഴേന്തി പറഞ്ഞു.

പാര്‍ട്ടി ചിഹ്നവുമായി ബന്ധപ്പെട്ടുള്ള തര്‍ക്കത്തില്‍ തങ്ങളുടെ സ്വാധീനക്കുറവ് നികത്താന്‍ “തെറ്റായ ആഖ്യാനങ്ങള്‍” പടച്ചുവിടുകയാണോ ശശികല-ദിനാകാരന്‍ പക്ഷം എന്ന ചോദ്യത്തിന്. ഈ ആരോപണങ്ങള്‍ക്ക് പിന്നില്‍ കൃത്യമായ വസ്തുതകള്‍ ഉണ്ടെന്നായിരുന്നു പുഗഴേന്തിയുടെ മറുപടി. ” പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടെയുള്ളിടത്തോളം ഒരാള്‍ക്കും എഐഡിഎംകെയെ അനക്കാന്‍ സാധിക്കില്ല എന്ന് പളനിസ്വാമി – ഒപിഎസ് പക്ഷത്തുള്ള മന്ത്രിയായ രാജേന്ദ്ര ബാലാജി പ്രസംഗിക്കുകയുണ്ടായി” എന്നു പറഞ്ഞ പുഗഴേന്തി. ” പനീര്‍സെല്‍വം തന്നെ പാര്‍ട്ടി വിഷയങ്ങള്‍ മോദിയുമായി സംസാരിച്ചതായി പല തവണ സമ്മതിച്ചിട്ടുണ്ട്” എന്നും കൂട്ടിച്ചേര്‍ത്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook