/indian-express-malayalam/media/media_files/uploads/2019/05/nadda-0521_hah-003.jpg)
ന്യൂ​ഡ​ൽ​ഹി: മോ​ദി സ​ർ​ക്കാ​രി​ൽ കാ​ബി​ന​റ്റ് മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത ബി​ജെ​പി അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ ​ധ​ന​മ​ന്ത്രി​യാ​യേ​ക്കു​മെ​ന്നു റി​പ്പോ​ർ​ട്ട്. മുന്‍ കേന്ദ്ര മന്ത്രി ജെ.പി.നദ്ദയുടെ പേരാണ് ബിജെപി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നത്. പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് സൂചന.
മന്ത്രിമാരാകാന്‍ ക്ഷണം ലഭിച്ചവരില്‍ കഴിഞ്ഞ സര്‍ക്കാരില്‍ ആരോഗ്യമന്ത്രിയായിരുന്ന ജെ.പി.നദ്ദയുടെ പേരില്ലാതിരുന്നതോടെ പാര്‍ട്ടി നേതൃപദവിയിലേക്ക് അദ്ദേഹത്തെയാണ് പരിഗണിക്കുന്നതെന്ന സൂചനയും ശക്തമായി. അമിത് ഷാ കഴിഞ്ഞാല്‍ പാര്‍ട്ടിയുടെ പ്രധാന തന്ത്രജ്ഞരില്‍ ഒരാളാണ് ഹിമാചല്‍ പ്രദേശില്‍ നിന്നുള്ള നേതാവായ ജെ.പി.നദ്ദ. ഇത്തവണ ഉത്തര്‍പ്രദേശിന്റെ ചുമതലയായിരുന്നു നദ്ദക്ക്.
എസ്‌പി-ബിഎസ്‌പി സഖ്യമുയര്‍ത്തിയ വെല്ലുവിളിയെ മറികടന്ന് കഴിഞ്ഞ തവണത്തേതിന് തുല്യമായ തിളക്കമുള്ള വിജയം ബിജെപിക്ക് സമ്മാനിക്കുന്നതില്‍ നദ്ദയുടെ തന്ത്രങ്ങള്‍ക്കും പങ്കുണ്ട്. നദ്ദയുള്‍പ്പെടെ ആര് അധ്യക്ഷ പദത്തിലേക്ക് വന്നാലും പാര്‍ട്ടി കാര്യങ്ങളില്‍ അമിത് ഷായുമായി കൂടിയാലോചിച്ച ശേഷമാകും തീരുമാനങ്ങള്‍. ഡല്‍ഹി, ഹരിയാന, മഹാരാഷ്ട്ര, ബംഗാള്‍ നിയമസഭ തിരഞ്ഞെടുപ്പുകളാണ് ജെ.പി.നദ്ദയുടെ മുന്നിലെ ആദ്യ വെല്ലുവിളികള്‍.
ക​ഴി​ഞ്ഞ മോ​ദി സ​ർ​ക്കാ​രി​ൽ അ​രു​ണ്‍ ജെയ്റ്റ്‌ലി കൈ​കാ​ര്യം ചെ​യ്തി​രു​ന്ന വ​കു​പ്പാ​ണ് ധ​ന​കാ​ര്യം. ജെയ്റ്റ്‌ലി ചി​കി​ത്സ​യ്ക്കാ​യി പോ​യ കാ​ല​യ​ള​വി​ൽ പി​യൂ​ഷ് ഗോ​യ​ൽ ഈ ​വ​കു​പ്പ് കൈ​കാ​ര്യം ചെ​യ്തു. പ്ര​ധാ​ന​മ​ന്ത്രി മോ​ദി​ക്കും രാ​ജ്നാ​ഥ് സിങ്ങിനും പി​ന്നി​ൽ മൂ​ന്നാ​മ​നാ​ണ് ഇ​പ്പോ​ൾ പാ​ർ​ട്ടി​യി​ലെ അ​ന്തി​മ​വാ​ക്കാ​യി​രു​ന്ന അ​മി​ത് ഷാ.​ഗു​ജ​റാ​ത്ത് തി​ര​ഞ്ഞെ​ടു​പ്പി​ൽ മോ​ദി​യെ​ക്കാ​ളേ​റെ ഭൂ​രി​പ​ക്ഷം ല​ഭി​ച്ചി​ട്ടും നേ​താ​വി​ന് പി​ന്നി​ലൊ​തു​ങ്ങാ​ൻ മാ​ത്രം താ​ത്പ​ര്യ​പ്പെ​ട്ട ഷാ​യു​ടെ കൗ​ടി​ല്യ ബു​ദ്ധി ത​ന്നെ​യാ​ണ് മോ​ദി​യു​ടെ ക​രു​നീ​ക്ക വി​ജ​യ​ങ്ങ​ൾ​ക്ക് ആ​ധാ​ര​മെ​ന്നും വി​ല​യി​രു​ത്ത​പ്പെ​ടു​ന്നു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.