/indian-express-malayalam/media/media_files/uploads/2018/11/bjp-flag-tashitobgyal-copy-copy.jpeg)
ലക്‌നൗ: ലോക്സഭ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഭാരതീയ ജനത പാര്‍ട്ടിയില്‍ ആശങ്കകള്‍. ഉത്തര്‍പ്രദേശിലെ സംഭല്‍ ജില്ലയിലെ ഉദ്യോഗസ്ഥര്‍ക്കെതിരായ അഴിമതി ആരോപണം തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ ബാധിച്ചേക്കാമെന്നും, പരാജയം നേരിട്ടേക്കാമെന്നും ബിജെപി എംഎല്‍എ അജിത് കുമാര്‍ യാദവ്.
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ജനുവരി മൂന്നാം തീയതി എഴുതിയ കത്തിലാണ് ഗുണ്ണോര്‍ എംഎല്‍എ അജിത് കുമാര്‍ തന്റെ ആശങ്ക പ്രകടിപ്പിച്ചിരിക്കുന്നത്. 'ഉദ്യോഗസ്ഥരുടെ അഴിമതിമൂലം ജനങ്ങള്‍ക്ക് പാര്‍ട്ടിയോടുള്ള മനോഭാവത്തില്‍ മാറ്റം വന്നിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന് എതിരാണ് ജനവികാരം. അഴിമതി നിയന്ത്രിച്ചില്ലെങ്കില്‍ വരുന്ന ലോക്സഭ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത പരാജയം നേരിടേണ്ടി വരും,' അദ്ദേഹം കത്തില്‍ പറയുന്നു.
ജില്ലയിലെ ഭൂരിഭാഗം ഉദ്യോഗസ്ഥരും അഴിമതിക്കാരാണെന്നും അജിത് കുമാര്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. 200-300 രൂപയുടെ ചവറ്റു കൊട്ടകള്‍ പോലും വാങ്ങിയിരിക്കുന്നത് 12,000 രൂപയ്ക്കാണെന്ന് അദ്ദേഹം പറയുന്നു. 'ഇതൊന്നും കൂടാതെ ഗ്രാമങ്ങളില്‍ വൈദ്യുതി കണക്ഷന്‍ ഇല്ലാഞ്ഞിട്ടു പോലും അവിടുത്തെ ആളുകള്‍ക്ക് വൈദ്യുതി ബില്ലുകള്‍ അയച്ചിട്ടുണ്ട്,' അദ്ദേഹം പറയുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.