/indian-express-malayalam/media/media_files/O1vpCaQcNMVTnoXrxvuF.jpg)
ഫൊട്ടോ: സ്ക്രീൻ ഗ്രാബ്
തിരുവനന്തപുരം: നവകേരള സദസ്സിന്റെ സമാപന വേദികളിലൊന്നായ പൂജപ്പുര സരസ്വതി മണ്ഡപത്തിലേക്ക് ബി ജെ പി നടത്തിയ മാർച്ചിൽ സംഘർഷം. മുഖ്യമന്ത്രി വേദിയിലേക്ക് എത്താനിരിക്കേ നടന്ന പ്രതിഷേധത്തിലാണ് വ്യാപക സംഘർഷമുണ്ടായത്. വേദിക്ക് സമീപം ബാരിക്കേഡ് വെച്ച് പൊലീസ് ബി ജെ പി പ്രവർത്തകരെ തടഞ്ഞു. തുടർന്ന് പ്രവർത്തർക്ക നേരെ പൊലീസ് മൂന്ന് തവണ ജലപീരങ്കി പ്രയോഗിച്ചു.
മുദ്രാവാക്യം വിളികളുമായി പിരിഞ്ഞുപോകാൻ തയ്യാറാവാതെ നിന്ന പ്രവർത്തകരം തമ്മിൽ ഉന്തും തള്ളുമുണ്ടായി. വനിതാ പ്രവർത്തകരുൾപ്പെടെ നിരവധി പേരാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്.
നവകേരള സദസ്സിന്റെ നേമം മണ്ഡലം തലത്തിലെ യോഗം നടക്കുന്ന പൂജപ്പുരയിലെ വേദിയെച്ചൊല്ലി നേരത്തെ തന്നെ ബി ജെ പി -സി പി എം തർക്കം നിലനിന്നിരുന്നു. സരസ്വതി മണ്ഡപം മൈതാനത്താണ് വേദി നിശ്ചയിച്ചിരുന്നത്. ഇതിനെ ചൊല്ലിയാണ് ഇരു വിഭാഗവും തമ്മിൽ തർക്കമുണ്ടായത്. സ്റ്റേ അനുവദിക്കാൻ ബി ജെ പി നേതൃത്വം കോടതിയെ സമീപിച്ചിരുന്നെങ്കിലും അനുകൂല വിധി ഉണ്ടായിരുന്നില്ല. ഇതേ തുടർന്നാണ് പരിപാടി നടക്കുന്ന വേദിയിലേക്ക് ബി ജെ പി പ്രതിഷേധവുമായെത്തിയത്.
നേരത്തെ സെക്രട്ടേറിയേറ്റിലേക്ക് യുവമോർച്ച നടത്തിയ പ്രതിഷേധ മാർച്ചിലും സംഘർഷമുണ്ടായിരുന്നു. ബാരിക്കേഡിന് മുകളിൽ കയറി നിന്നു പ്രതിഷേധിച്ച പ്രവർത്തകർ പിന്നീട് റോഡിൽ ടയറുകൾ കൂട്ടിയിട്ട് കത്തിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us