ഉത്തർപ്രദേശിലെ സന്ദ് കബീർ നഗറിലാണ് ബിജെപിയുടെ എംഎൽഎയും എംപിയും പരസ്പരം ഏറ്റുമുട്ടിയത്. സർക്കാർ പദ്ധതിയുടെ തറക്കല്ലിൽ പേര് രേഖപ്പെടുത്തിയതുമായി ബന്ധപ്പെട്ട തർക്കമാണ് കൈയ്യാങ്കളിയിൽ കലാശിച്ചത്. ബിജെപിയുടെ തന്നെ പാർലമെന്റ് അംഗം ശാരദ് ത്രിപാഠിയും എംഎൽഎ രാകേഷ് സിങ്ങുമാണ് പരസ്‌പരം ഏറ്റുമുട്ടിയത്.

കളക്ടറേറ്റിൽ ജില്ല ജില്ല ആക്ഷൻ പ്ലാൻ കമ്മിറ്റി യോഗം ചേരുന്നതിനിടയിലാണ് സംഭവം. തുടക്കത്തിൽ വാഗ്വാദത്തിൽ ഏർപ്പെട്ട ഇരുവരും വേഗം കൈയ്യാങ്കളിയിലേയ്ക്ക് നീങ്ങുകയായിരുന്നു. യോഗത്തിലുണ്ടായിരുന്ന മറ്റുള്ളവർ ഇരുവരെയും പിടിച്ച് മാറ്റാൻ ശ്രമിച്ചെങ്കിലും പിന്മാറാൻ സാമാജികർ തയ്യാറായില്ല.

ശാരദ് ത്രിപാഠി എംപിയാണ് തന്റെ ഷൂ ഉപയോഗിച്ച് രാകേഷ് സിങ്ങിനെ അടിച്ചത്. പിന്നാലെ രാകേഷ് സിങ്ങും ശാരദ് ത്രിപാഠിയെ അടിയ്ക്കുകയായിരുന്നു. പിന്നീട് പൊലീസ് എത്തിയാണ് ഇരുവരെയും പിടിച്ച് മാറ്റിയത്. എന്നാൽ ഇതിനൊടകം സംഭവം യോഗത്തിനെത്തിയവർ തന്നെ ക്യാമറയിൽ പകർത്തിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook