scorecardresearch

കശ്മീരിലെ ബന്ദിപോരയിലുണ്ടായ ആക്രമണത്തിൽ ബിജെപി നേതാവും പിതാവും സഹോദരനും കൊല്ലപ്പെട്ടു

ബിജെപി നേതാവ് ഷെയ്ഖ് വസീം ബാരിയും സഹോദരൻ ഉമർ, പിതാവ് ബഷീർ അഹ്മദ്  എന്നിവരുമാണ് കൊല്ലപ്പെട്ടത്

ബിജെപി നേതാവ് ഷെയ്ഖ് വസീം ബാരിയും സഹോദരൻ ഉമർ, പിതാവ് ബഷീർ അഹ്മദ്  എന്നിവരുമാണ് കൊല്ലപ്പെട്ടത്

author-image
WebDesk
New Update
kashmir bandipore militant attack, bjp leader kashmir militant attack, kashmir militants bjp leader killed, ie malayalam, ഐഇ മലയാളം, കശ്മീർ, ബിജെപി നേതാവ്, തീവ്രവാദി ആക്രമണം

ന്യൂഡൽഹി: വടക്കൻ കശ്മീരിലെ ബന്ദിപോര ജില്ലയിൽ ബുധനാഴ്ച നടന്ന സായുധ ആക്രമണത്തിൽ ബിജെപി നേതാവ് ഷെയ്ഖ് വസീം ബാരിയും പിതാവും സഹോദരനും കൊല്ലപ്പെട്ടു. ബന്ദിപോര പൊലീസ് സ്റ്റേഷനു സമീപം ബുധനാഴ്ച രാത്രി ഒൻപത് മണിയോടെണ് സംഭവം. ബിജെപി മുൻ ജില്ലാ പ്രസിഡന്റായ ബാരിക്ക് നേരെ തീവ്രവാദികൾ വെടിയുതിർക്കുകയായിരുന്നുവെന്ന് ഡിജിപി ദിൽബാഗ് സിംഗ് പറഞ്ഞു.

Advertisment

Read More: മുൻ ഡിവൈഎസ്‌പി ദേവിന്ദർ സിങ്ങിനെ പാകിസ്താൻ പരിശിലീപ്പിച്ചതായി എൻഐഎ

വെടിവയ്പിൽ ബാരിയുടെ സഹോദരൻ ഉമർ, പിതാവ് ബഷീർ അഹ്മദ് എന്നിവർക്ക് പരിക്കേറ്റു. ഇവരെ ബന്ദിപോര ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിക്കുകയായിരുന്നെന്ന് പിടിഐ വാർത്താ ഏജൻസി റിപോർട്ട് ചെയ്തു. ജില്ലയിലെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.

വസീം ബാരിയുടെ കൊലപാതകത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി അന്വേഷിച്ചതായും വസീമിന്റെ കുടുംബത്തെ അദ്ദേഹം അനുശോചനം അറിയിച്ചതായും മുതിർന്ന ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ ജിതേന്ദ്ര സിങ് പറഞ്ഞു.

Advertisment

Read More: ലഡാക്കികള്‍ക്ക് ചെവി കൊടുത്തില്ലെങ്കില്‍ ഇന്ത്യയ്ക്ക് വലിയ വില കൊടുക്കേണ്ടി വരും: രാഹുല്‍ ഗാന്ധി

"ദുർബലരായ എതിരാളികളെ അന്വേഷിച്ച് തീവ്രവാദികൾ നടത്തിയ ക്രൂരമായ ആക്രമണത്തിൽ അതിയായ നടുക്കമുണ്ടായി. കശ്മീരിലെ ബന്ദിപോര ജില്ലാ ബിജെപി പ്രസിഡന്റ് വസീം ബാരി, പിതാവ്, സഹോദരൻ, ആരുമിപ്പോൾ ജീവനോടെയില്ല,"സിങ് ട്വീറ്റ് ചെയ്തു.

ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയും ആക്രമണത്തെ അപലപിച്ചു. "ഇന്ന് വൈകുന്നേരം ബന്ദിപ്പൂരിൽ ബിജെപി പ്രവർത്തകർക്കും അവരുടെ പിതാവിനും നേരെയുണ്ടായ ഭീകരാക്രമണത്തെക്കുറിച്ച് കേൾക്കുന്നതിൽ ഖേദിക്കുന്നു. ആക്രമണത്തെ ഞാൻ അപലപിക്കുന്നു. ദുഃഖത്തിന്റെ ഈ സമയത്ത് അവരുടെ കുടുംബങ്ങളോട് എന്റെ അനുശോചനം അറിയിക്കുന്നു. ദുഃഖകരമെന്നു പറയട്ടെ, മുഖ്യധാരാ രാഷ്ട്രീയ പ്രവർത്തകരെ ലക്ഷ്യം വച്ച് ആക്രമിക്കുന്നത് തുടരുകയാണ്,” ഒമർ അബ്ദുള്ള ട്വീറ്റ് ചെയ്തു.

കഴിഞ്ഞ മാസം അനന്ത്നാഗ് ജില്ലയിലെ ലാർക്കിപോറയിൽ കോൺഗ്രസിന്റെ ഗ്രാമത്തലവനെ തീവ്രവാദികൾ വെടിവെച്ചുകൊന്നതിനെത്തുടർന്ന് ജമ്മുകശ്മീരിലെ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ പ്രാദേശിക ജനപ്രതിനിധികൾക്ക് സുരക്ഷ ലഭ്യമാക്കണമെന്ന് ആവശ്യമുന്നയിച്ചിരുന്നു.

Read More: Kashmir: BJP leader, his father and brother killed in Bandipora militant attack

Kashmir

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: