കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ സത്യജിത് വിശ്വാസിന്റെ കൊലപാതക കേസിൽ ബിജെപി നേതാവ് മുകുള്‍ റോയിയെ പൊസീല് പ്രതി ചേർത്തു. മുന്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപി ആയിരുന്ന മുകുള്‍ റോയി മന്‍മോഹന്‍ സിങ് സര്‍ക്കാരിന്റെ കാലത്ത് റെയില്‍വേ മന്ത്രിയായിരുന്നു. കഴിഞ്ഞ വര്‍ഷമാണ് മമത ബാനര്‍ജിയുമായി പിണങ്ങി പിരിഞ്ഞ് മുകുള്‍ റോയി തൃണമൂലില്‍ നിന്നും രാജിവച്ച് ബിജെപിയില്‍ ചേരുന്നത്.

ശനിയാഴ്ച രാത്രിയാണ് സത്യജിത് ബിശ്വാസിന് വെടിയേല്‍ക്കുന്നത്. സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇവരുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. കരുതുക്കൂട്ടിയുള്ള കൊലപാതകമാണെന്നും ബിശ്വാസിനെ പിന്നില്‍ നിന്ന് വെടിവയ്ക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. കൊലപാതകത്തിന് പിന്നില്‍ മുകുള്‍ റോയിയാണെന്ന് തൃണമൂല്‍ ആരോപിച്ചിരുന്നു.

നദിയ ജില്ലയിലെ കൃഷ്ണഗഞ്ച് നിയോജക മണ്ഡലത്തില്‍ നിന്നുള്ള നിയമസഭാംഗമായിരുന്നു ബിശ്വാസ്. സരസ്വതി പൂജ ആഘോഷങ്ങള്‍ക്കിടയിലാണ് വെടിയേറ്റത്. സാംസ്‌കാരികാഘോഷം നടക്കുന്ന വേദിയിലേക്ക് ബിശ്വാസ് കയറിയ ഉടന്‍ അക്രമികള്‍ വെടിയുതിർക്കുകയായിരുന്നു. ബംഗ്ലാദേശുമായി അതിര്‍ത്തി പങ്കിടുന്ന ഇവിടെ സമീപകാലത്ത് ബിജെപി ജനസ്വാധീനം വര്‍ധിപ്പിച്ചിരുന്നു. തൃണമൂലും ബിജെപിയും തമ്മില്‍ സംഘര്‍ഷവും ഇവിടെ പതിവായിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ