New Update
/indian-express-malayalam/media/media_files/uploads/2017/01/mt-ramesh.jpg)
കോട്ടയം: എഴുത്തുകാർ വായില്ലാക്കുന്നിലപ്പന്മാരായെന്ന് ബിജെപി നേതാവ് എം.ടി.രമേശ്. മലയാളത്തിലെ സാമൂഹിക സാംസ്കാരിക നായകന്മാരുടെ വാക്കുകൾ കേൾക്കണമെന്ന് മലയാള മണ്ണ് ആഗ്രഹിച്ച ഒരു മുഹൂർത്തമുണ്ടായിരുന്നു. എന്നാൽ അപ്പോഴെല്ലാം വായില്ലാക്കുന്നിലപ്പന്മാരെപ്പോലെ എഴുത്തുമുറിയുടെ അകത്തളങ്ങളിൽ കയറി മൗനി ബാബയുടെ മകുടം ചൂടാൻ തയാറാവുകയാണ് സാഹിത്യ കാരന്മാർ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
Advertisment
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രക്തത്തിനായി അവരിന്നിറങ്ങുന്നത് ആരെ പ്രീതിപ്പെടുത്താനാണെന്നുള്ള സാമാന്യ ബോധം കേരള ജനതയ്ക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോട്ടയത്ത് നടക്കുന്ന ബിജെപി സംസ്ഥാന കൗൺസിലിൽ സംസാരിക്കുകയായിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us