മീററ്റ്: ഉത്തര്‍പ്രദേശിലെ മീററ്റില്‍ നിന്നുള്ള ബിജെപി നേതാവ് കുല്‍ദീപ് തോമര്‍ ഭാര്യയെ വെടിവെച്ചു കൊന്നു. ഭാര്യയുമായി വഴക്കിട്ട ഇയാള്‍ റിവോള്‍വര്‍ ഉപയോഗിച്ച് ഭാര്യയായ പൂനം തോമറിനെ വെടിവെക്കുകയായിരുന്നു. ഗുരുതരമായി തലയ്ക്ക് പരുക്കേറ്റ പൂനം ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. വെള്ളിയാഴ്ച്ച രാത്രിയാണ് ഇരുവരും തമ്മിലുണ്ടായ വഴക്ക് കൊലപാതകത്തില്‍ കലാശിച്ചത്. തുടര്‍ന്ന് കുല്‍ദീപ് തോമര്‍ സ്വയം നിറയൊഴിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതായും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ബന്ധുവായ ഒരാള്‍ പിടിച്ചുമാറ്റുകയായിരുന്നു. കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ ഇയാള്‍ക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജിതപ്പെടുത്തി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ