ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ബിജെപി നേതാവിനെ വെടി വച്ചു കൊന്നു. ജമ്മു കശ്മീരിലെ വെരിനാഗിലെ നൗഗാമില്‍ വച്ചാണ് ബിജെപി നേതാവ് ഗുല്‍ മുഹമ്മദ് മിറിനെ ഭീകരര്‍ വധിച്ചത്.
ബിജെപിയുടെ അനന്ദ്നാഗ് ജില്ലാ വൈസ് പ്രസിഡന്റായിരുന്നു ഗുല്‍ മുഹമ്മദ് മിറിന് 60 വയസുണ്ടായിരുന്നു. സംഭവ സ്ഥലത്ത് സുരക്ഷാ സേനയെ വിന്യസിച്ചിട്ടുണ്ട്.
Gul Mohd Mir was the District Vice President of the BJP state unit. May his family & loved ones find strength at this difficult time.
— Omar Abdullah (@OmarAbdullah) May 4, 2019
തന്റെ വീട്ടില്‍ വച്ചായിരുന്നു ഗുല്‍ മുഹമ്മദ് മിറിനെതിരെ ആക്രമണമുണ്ടാകുന്നത്. നെഞ്ചിനും വയറിനും പരുക്കേറ്റ ഇദ്ദേഹത്തെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
മിറിനെ വെടിവച്ചതാണ് ഭീകരരാണെന്ന് ബിജെപി സംസ്ഥാന വക്താവ് അല്‍താഫ് ഠാക്കൂര്‍ പറഞ്ഞു. മിറിന്റെ ദേഹത്ത് നാല് ബുള്ളറ്റുണ്ടായിരുന്നതായും അദ്ദേഹം അറിയിച്ചു.
Read More National News Here
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook