scorecardresearch

Atal Bihari Vajpayee Health: മുന്‍ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയി അത്യാസന്ന നിലയില്‍

Former PM Atal Bihari Vajpayee Health: വാജ്പേയിയുടെ നില അതീവ ഗുരുതരമാണെന്നും ജീവൻരക്ഷാ ഉപാധികളുടെ സഹായത്താലാണ് അദ്ദേഹം ഇപ്പോൾ കഴിയുന്നതെന്നും എയിംസ് മീഡിയാ ആൻഡ് പ്രൊട്ടക്കോൾ ഡിവിഷൻ

Former PM Atal Bihari Vajpayee Health: വാജ്പേയിയുടെ നില അതീവ ഗുരുതരമാണെന്നും ജീവൻരക്ഷാ ഉപാധികളുടെ സഹായത്താലാണ് അദ്ദേഹം ഇപ്പോൾ കഴിയുന്നതെന്നും എയിംസ് മീഡിയാ ആൻഡ് പ്രൊട്ടക്കോൾ ഡിവിഷൻ

author-image
WebDesk
New Update
BJP Leader Former Prime Minister Atal Behari Vajpayee critical AIIMS Press release

BJP Leader Former Prime Minister Atal Behari Vajpayee critical AIIMS Press release

Former PM Atal Bihari Vajpayeee Health: ന്യൂഡൽഹി: മുൻ പ്രധാനമന്ത്രിയും ബിജെപിയുടെ സ്ഥാപക നേതാക്കളിലൊരാളുമായ അടൽ ബിഹാരി വാജ്പേയിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. ഡ​ൽ​ഹി​ ഒാൾ ഇ​ന്ത്യ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ മെ​ഡി​ക്ക​ൽ സ​യ​ൻ​സസ്(​എ​യിം​സ്)​ ഇന്നു രാവിലെ പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നതായി വ്യക്തമായത്.

Advertisment

ഇന്നലെ രാത്രിയാണ് വാജ്പേയിയുടെ ആരോഗ്യനില മോശമായതായി ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) അറിയിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുളളിലാണ് അദ്ദേഹത്തിന്റെ ആരോഗ്യ നില വഷളായത്. ഇപ്പോൾ അദ്ദേഹത്തിന്റെ നില അതീവ ഗുരുതരമാണെന്നും ജീവൻരക്ഷാ ഉപാധികളുടെ സഹായത്താലാണ് അദ്ദേഹം കഴിയുന്നതെന്നും എയിംസ് മീഡിയാ ആൻഡ് പ്രൊട്ടക്കോൾ ഡിവിഷൻ ചെയർപേഴ്സൺ ഡോ. ആരതി വിജ് അറിയിച്ചു.

Atal Bihari Vajpayee health LIVE Updates:

തൊണ്ണൂറ്റി മൂന്ന് വയസ്സുളള വാജ്പേയി കഴിഞ്ഞ ഒമ്പത് ആഴ്ചയായായി എയിംസിൽ ചികിത്സയിലാണ്. തീവ്രപരിചരണ വിഭാഗത്തലുളള അദ്ദേഹത്തിന്റ ജീവൻ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് നിലനിർത്തുന്നത്. മൂ​ത്ര​നാ​ളി, ശ്വാ​സ​നാ​ളി എ​ന്നി​വ​യി​ലെ അ​ണു​ബാ​ധ, വൃ​ക്ക​പ്ര​ശ്ന​ങ്ങ​ൾ എ​ന്നി​വ​യെ​ തു​ട​ർ​ന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

BJP Leader Former Prime Minister Atal Behari Vajpayee critical AIIMS Press release 1

Prime Minister Bjp Atal Bihari Vajpayee

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: