ഇന്‍ഡോര്‍: ഇരുപത്തിരണ്ടുകാരിയെ കൊലപ്പെടുത്തിയ കേസില്‍ ഇന്‍ഡോറില്‍ ബിജെപി നേതാവടക്കം അഞ്ച് പേര്‍ അറസ്റ്റിലായി. ബിജെപി നേതാവായ ജഗ്ദീഷ് കരോട്ടിയ (കല്ലു പല്‍വാന്‍-65), മക്കളായ അജയ് (36), വിജയ് (38), വിനയ് (31) എന്നിവരും ഇവരുടെ സഹായി നീലേഷ് കശ്യപു(28)മാണ് പിടിയിലായത്.

ബന്‍ഗംഗയില്‍ താമസിച്ചിരുന്ന ട്വിങ്കിളിനെ കൊലപ്പെടുത്തിയെന്നാണ് കേസ്. യുവതിക്ക് ജഗ്ദീഷ് കരോട്ടിയുമായി വിവാഹേതര ബന്ധമുണ്ടായിരുന്നു. ജഗ്ദീഷിനൊപ്പം താമസിക്കണമെന്ന് ഇവർ നിർബന്ധം പിടിച്ചതോടെയാണ് കൊലപാതകത്തിന് ആസൂത്രണം ചെയ്തത്.

ട്വിങ്കിളിനെ 2016 ഒക്ടോബര്‍ 16ന് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് മൃതദേഹം കത്തിച്ചു.ഇവിടെ ഒരു നായയെ കത്തിച്ച ശേഷം മനുഷ്യനെ കത്തിച്ചതാണെന്ന് പറഞ്ഞുപരത്തി. പൊലീസ് ഇവിടെയെത്തിയപ്പോൾ നായയാണ് മരിച്ചതെന്ന് വ്യക്തമായി മടങ്ങി. എന്നാൽ പിന്നീട് ഇവിടെ നിന്നും യുവതിയുടെ ആഭരണങ്ങൾ ലഭിച്ചതാണ് വഴിത്തിരിവായത്.

ബ്രെയിന്‍ ഇലക്ട്രിക്കല്‍ ഓസിലേഷന്‍ സിഗ്നേച്ചര്‍ ഫ്രൊഫിലിംഗ് (ബിഇഒഎസ്) എന്ന ശാസ്ത്രീയ പരിശോധനയുടെ സഹായത്തോടെയാണ് പ്രതികളുടെ പങ്ക് തെളിയിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook