‘അഫ്ഗാനിസ്ഥാനിലേക്ക് പോകൂ;’ വിലക്കയറ്റത്തെക്കുറിച്ച് ചോദിച്ച മാധ്യമപ്രവർത്തകനോട് ബിജെപി നേതാവ്

കോവിഡ് മൂന്നാം തരംഗം ഉയർന്നുവന്ന സമയത്താണ് പെട്രോൾ വിലയെക്കുറിച്ച് ചോദ്യങ്ങൾ ചോദിക്കുന്നതെന്നും ബിജെപി നേതാവ്

BJP Afghanistan Taliban, Go to Afghanistan, BJP Petro Price, Petrol Price Afghanistan, Petrol price Inflation BJP, BJP go to afghanistan, Taliban Afghanistan India, ബിജെപി, അഫ്ഘാനിസ്താൻ, അഫ്ഘാനിസ്താനിലേക്ക് പോകൂ, malayalam news, ie malayalam

വിലക്കയറ്റത്തെയും ഇന്ധന വിലയെയും കുറിച്ച് ചോദിച്ച മാധ്യമപ്രവർത്തകനോട് “അഫ്ഗാനിസ്ഥാനിലേക്ക് പോകാൻ” പറഞ്ഞ് ബിജെപി നേതാവ്. മധ്യപ്രദേശിലെ ബിജെപി കട്നി ജില്ലാ അധ്യക്ഷനായ രാംരതൻ പായൽ ആണ് മാധ്യമപ്രവർത്തകനോട് അഫ്ഗാനിസ്ഥാനിലേക്ക് പോകാൻ പറഞ്ഞത്.

രാജ്യത്ത് കോവിഡ് -19 ന്റെ മൂന്നാം തരംഗം ഉയർന്നുവന്ന സമയത്താണ് പെട്രോൾ വിലയെക്കുറിച്ച് ചോദ്യങ്ങൾ ചോദിക്കുന്നതെന്നും രാംരതൻ പായൽ പറഞ്ഞു.

“താലിബാനിലേക്ക് പോകുക. അഫ്ഗാനിസ്ഥാനിൽ പെട്രോൾ ലിറ്ററിന് 50 രൂപയ്ക്കാണ് വിൽക്കുന്നത്. അവിടെ ആരും അത് ആവശ്യപ്പെടുന്നില്ല. കുറഞ്ഞത് ഞങ്ങൾക്ക് ഇവിടെ (ഇന്ത്യ) സുരക്ഷയുണ്ട്. ഇന്ത്യ ഇതിനകം രണ്ട് കോവിഡ് തരംഗങ്ങളെ അഭിമുഖീകരിച്ചിട്ടുണ്ട്, മൂന്നാമത്തേത് വരാൻ പോകുന്നു, ” എന്ന് ബിജെപി നേതാവ് പറയുന്നതായി കാണുന്ന ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചിട്ടുണ്ട്.

“രാജ്യം ഏതുതരം അവസ്ഥയിലാണെന്ന് തിരിച്ചറിയൂ,” എന്ന് നേതാവ് മാധ്യമപ്രവർത്തകനെ ഉപദേശിക്കുന്നതും വീഡിയോയിൽ കേൾക്കുന്നു. കൂടാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ “സാഹചര്യം നിയന്ത്രിക്കുന്നതിൽ” പ്രശംസിക്കുകയാണെന്നും നേതാവ് പറഞ്ഞു.

Read More: ഭീകരശക്തികൾ കെട്ടിപ്പടുത്തുയർന്ന സാമ്രാജ്യത്തിന്റെ നിലനിൽപ്പ് ശാശ്വതമല്ല: പ്രധാനമന്ത്രി

“നിങ്ങൾ ഒരു പ്രശസ്ത പത്രപ്രവർത്തകനാണ്. രാജ്യം എങ്ങനെയുള്ള അവസ്ഥയിലാണെന്ന് നിങ്ങൾ മനസ്സിലാക്കുന്നുണ്ടോ? മോദിജി എങ്ങനെയാണ് സാഹചര്യം നിയന്ത്രിക്കുന്നത്. അദ്ദേഹം ഇപ്പോഴും 80 കോടി ജനങ്ങൾക്ക് സൗജന്യ റേഷൻ നൽകുന്നു. മറ്റാർക്കെങ്കിലും നൽകാൻ കഴിയുമോ? ” അദ്ദേഹം ചോദിച്ചു.

വീഡിയോയിൽ ബിജെപി നേതാവോ അദ്ദേഹത്തിന്റെ അനുയായികളെയോ മാസ്ക് ധരിക്കുകയോ സാമൂഹിക അകല ചട്ടം പാലിക്കുകയോ ചെയ്യുന്നതായി കാണുന്നില്ല.

ഈ പ്രസ്താവനകളോട് പ്രതികരിച്ച തൃണമൂൽ കോൺഗ്രസ് നേതാവ് പാർഥ ചാറ്റർജി, നിരുത്തരവാദപരമായ അഭിപ്രായ പ്രകടനം നടത്തുന്ന പൊതു പ്രതിനിധികളുണ്ടാവുന്നത് ലജ്ജാകരമാണെന്ന് പറഞ്ഞു.

Read More: 2024 തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പ്; സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രതിപക്ഷ നേതാക്കളുടെ കൂടിക്കാഴ്ച

” ബിജെപി നേതാക്കൾ ദേശീയവും അന്തർദേശീയവുമായ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിലെ അശ്രദ്ധ, ഈ നേതാക്കൾ നമ്മുടെ രാജ്യത്തിന്റെ പുരോഗതിക്ക് എത്രത്തോളം ഹാനികരമാണെന്ന് കാണിക്കുന്നു. നിരുത്തരവാദപരമായ ഇത്തരം അഭിപ്രായപ്രകടനങ്ങൾ നടത്തുന്ന പൊതു പ്രതിനിധികളുണ്ടാവുന്നത് ലജ്ജാകരമാണ്!,” പാർഥ ചാറ്റർജി ഒരു ട്വീറ്റിൽ പറഞ്ഞു.

ബീഹാറിലെ ഒരു ബിജെപി എംഎൽഎയും സമാന പ്രതികരണം നടത്തിയതായി നേരത്തെ റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. സർക്കാരിനെ വിമർശിക്കുന്നവരേയും വിലക്കയറ്റത്തെക്കുറിച്ച് കുറ്റപ്പെടുത്തുന്നവരെയും ലക്ഷ്യമിട്ടായിരുന്നു അഭിപ്രായ പ്രകടനം.

“ഇത് (അഫ്ഗാനിസ്ഥാനിലെ സാഹചര്യം) ഇന്ത്യയെ ബാധിക്കില്ല, പക്ഷേ ഇവിടെ പേടി തോന്നുന്നവർക്ക് അവിടേക്ക് പോകാം… അവിടെ പെട്രോളും ഡീസലും വിലകുറഞ്ഞതാണ്,” എന്നാണ് ബിസ്ഫി മണ്ഡലത്തിലെ എംഎൽഎ ഹരി ഭൂഷൺ താക്കൂർ വിമർശകർക്ക് മറുപടിയായി പറഞ്ഞത്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Bjp leader afghanistan petrol price inflation

Next Story
2024 തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പ്; സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രതിപക്ഷ നേതാക്കളുടെ കൂടിക്കാഴ്ചcongress president sonia gandhi, sonia gandhi aicc meeting, pm modi coronavirus, farm laws protest, hathras case congress, india economy, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com