scorecardresearch

സിപിഎം നരഭോജികളുടെ പാര്‍ട്ടിയായി മാറി: കുമ്മനം

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
kummanam rajasekharan, bjp, cpm, vs achuthanandan, pinarayi vijayan

തിരുവനന്തപുരം: ഇൻക്വിലാബ് സിന്ദാബാദ് എന്ന മുദ്രാവാക്യം സാധാരണക്കാരുടെ ചരമഗീതമായി മാറിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. നരഭോജികളുടെ പാർട്ടിയായി സിപിഎം മാറിയെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് കഞ്ചിക്കോട്ട് വിമലയെന്ന വീട്ടമ്മയെ ചുട്ടുകൊന്ന സിപിഎം നടപടിക്കെതിരെ മഹിളാ മോർച്ച സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Advertisment

സ്വന്തം മണ്ഡലത്തിൽ നടന്ന കിരാതമായ നടപടിയെപ്പറ്റി പ്രതികരിക്കാനോ കൊലപാതകം നടന്ന വീട് സന്ദർശിക്കാനോ വി.എസ്.അച്യുതാനന്ദൻ തയാറാകാത്തത് കാപട്യമാണ്. വിഎസിന് ഉണ്ടെന്ന് പറയപ്പെടുന്ന മാനുഷിക മൂല്യങ്ങൾ വ്യാജമല്ലെന്ന് തെളിയിക്കാനുള്ള അവസരമാണ് ഇപ്പോഴുള്ളത്. സ്വന്തം മണ്ഡലത്തിലെ അമ്മമാരുടെ കണ്ണീർ വിഎസ് കാണണം. കേരളത്തിന് അരി ചോദിച്ച് പ്രധാനമന്ത്രിയെ കാണുന്ന മുഖ്യമന്ത്രി സ്വന്തം മണ്ഡലത്തിലെ ജനങ്ങളുടെ ജീവൻ സുരക്ഷിതമാണോയെന്ന് അദ്ദേഹത്തോട് പറയണം.

കേരളത്തിലെ തലമുതിർന്ന രണ്ട് മാർക്സിസ്റ്റ് നേതാക്കളുടെ നിയോജക മണ്ഡലത്തിലെ ജനങ്ങൾ ജീവനും സ്വത്തിനും വേണ്ടി പരക്കം പായുകയാണ്. മാവോയിസ്റ്റുകൾ പോലും ചെയ്യാത്ത ക്രൂരതയാണ് കേരളത്തിലെ സിപിഎമ്മുകാർ ചെയ്യുന്നത്. പാവങ്ങളെ ചുട്ടുകൊല്ലുന്നത് എന്ത് പ്രത്യയശാസ്ത്ര പ്രകാരമാണെന്ന് സിപിഎം വിശദീകരിക്കണം. ജനങ്ങളുടെ അടിസ്ഥാന ആവശ്യമായ അന്നം, വെള്ളം, മണ്ണ്, തൊഴിൽ, കിടപ്പാടം, സുരക്ഷ ഇവയൊന്നും നൽകാനാകാത്ത സർക്കാരാണ് പിണറായിയുടേത്. അതു കൊണ്ടാണ് ഭരണകക്ഷി ആയുധമെടുക്കുന്നത്. കേരളത്തെ കശാപ്പ് ശാലയാക്കി മാറ്റുകയാണ് സിപിഎമ്മുകാർ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

മഹിളാ മോർച്ചാ ജില്ലാ അധ്യക്ഷ ഹേമലത, ഉപാധ്യക്ഷ സുധർമ്മ, സംസ്ഥാന സെക്രട്ടറി വിജയകുമാരി, ജില്ലാ ജനറൽ സെക്രട്ടറി അനു അയ്യപ്പൻ, ആഷാ ഷെറിൻ, കൗൺസിലർ സിമി ജ്യോതിഷ്, ബിജെപി സംസ്ഥാന സെക്രട്ടറി സി. ശിവൻകുട്ടി, ജില്ലാ അധ്യക്ഷൻ അഡ്വ.എസ്.സുരേഷ്, ജില്ലാ ഉപാധ്യക്ഷൻ പൂന്തുറ ശ്രീകുമാര്‍ എന്നിവർ പ്രസംഗിച്ചു.

Advertisment
Kummanam Rajasekharan Cpm Bjp Vs Achuthanandan Pinarayi Vijayan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: