പട്​ന: അടുത്ത പൊതുതിരഞ്ഞെടുപ്പിൽ ബിഹാറിൽ ജെഡിയുവും ബിജെപിയും 17 വീതം സീറ്റുകളിൽ മത്സരിക്കും. എൽജെപിക്ക്​ ആറ്​ സീറ്റുകൾ നൽകാനും ധാരണയായി. ബിഹാർ മുഖ്യമന്ത്രി നിതീഷ്​ കുമാർ, എൽജെപി നേതാവ്​ രാംവിലാസ്​ പാസ്വാൻ എന്നിവരുമായി അമിത്​ ഷാ നടത്തിയ ചർച്ചക്കൊടുവിലാണ്​ സീറ്റ്​ സംബന്ധിച്ച്​ ധാരണയായത്​. രാംവിലാസ് പാസ്വാന്‍ ഹാജിപൂരില്‍ നിന്നും ലോക്സഭയിലേക്ക് മത്സരിക്കില്ല. പകരം അദ്ദേഹത്തിന് രാജ്യസഭാ സീറ്റാണ് നല്‍കുക.

‘വളരെ നേരം നീണ്ടു നിന്ന ചര്‍ച്ചയ്ക്കൊടുവില്‍ ബിജെപി 17 സീറ്റിലും ജെഡിയു 17 സീറ്റിലും മത്സരിക്കാന്‍ ധാരണയായി. എല്‍ജെപി ബിഹാറില്‍ നിന്നും 6 സീറ്റുകളില്‍ മത്സരിക്കും. അടുത്ത തിരഞ്ഞെടുപ്പില്‍ എന്‍ഡിഎയുടെ രാജ്യസഭ സ്ഥാനാര്‍ത്ഥിയായിരിക്കും രാംവിലാസ് പാസ്വാന്‍. 2014ലേതിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ എന്‍ഡിഎ 2019ല്‍ വിജയിക്കുമെന്നാണ് മൂന്ന് പാര്‍ട്ടികളും ശക്തമായി വിശ്വസിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ കേന്ദ്രത്തില്‍ മന്ത്രിസഭ രൂപീകരിക്കുമെന്നും ചര്‍ച്ചയില്‍ അഭിപ്രായപ്പെട്ടു,’ അമിത് ഷാ പറഞ്ഞു.

ബിജെപി നേതൃത്വവുമായി ചർച്ച നടത്തിയെന്നും അടുത്ത പൊതുതിരഞ്ഞെടുപ്പിനെ ഒരുമിച്ച്​ നേരിടാൻ തീരുമാനിച്ചുവെന്ന് ബിഹാർ മുഖ്യമന്ത്രി​ നിതീഷ്​ കുമാർ പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ