ന്യൂഡൽഹി: കേരളത്തിൽ സിപിഎം പ്രവർത്തകർ ബിജെപി പ്രവർത്തകരെ വൻതോതിൽ കൊലപ്പെടുത്തുന്നുവെന്ന് ആരോപിച്ച് ഡൽഹിയിലെ എകെജി സെന്ററിലേക്ക് ബിജെപി മാർച്ച് നടത്തി. അമിത് ഷായാണ് പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തത്. വൻ ബഹുജന പ്രതിഷേധമാണ് ഡൽഹിയിലെ സിപിഎം ആസ്ഥാനത്തിന് മുന്നിൽ നടന്നത്.

അതേസമയം, കേരളത്തിൽ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചതിന്റെ വിഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ ബിജെപിയുടെ ജനരക്ഷായാത്രക്കെതിരെ കണ്ണൂരിൽ പൊലീസ് കേസെടുത്തു. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജന്റെ കൈവെട്ടുമെന്ന പ്രകോപന പരമായ മുദ്രാവാക്യമാണ് കേസിന് ആധാരം. പി.ജയരാജൻ തന്നെയാണ് ഇതിനെതിരെ പരാതി നൽകിയത്.

ഡൽഹിയിൽ എകെജി സെന്ററിലേക്ക് നടത്തിയ മാർച്ചിൽ ബിജെപി അധ്യക്ഷൻ അമിത് ഷാ കേരളത്തിൽ ബിജെപി പ്രവർത്തകർ കൂട്ടമായി ആക്രമിക്കപ്പെടുകയാണെന്ന് ആരോപിച്ചു. “കേരളത്തിൽ സിപിഎം അധികാരത്തിലേറിയതോടെ ബിജെപി-ആർഎസ്എസ് പ്രവർത്തകർ കൂട്ടമായി കൊല്ലപ്പെട്ടു”, അമിത് ഷാ ഡൽഹിയിൽ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ