ന്യൂഡൽഹി: രാജ്യസഭയിലെ പാർട്ടി എംപിമാർക്ക് ചീഫ് വിപ്പ് നൽകി ബിജെപി. നിർബന്ധമായും സഭയിലെത്തണമെന്ന് എംപിമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഏകീകൃത സിവിൽ കോഡ് രാജ്യസഭയിൽ അവതരിപ്പിക്കുമെന്ന റിപ്പോർട്ടുകൾ വരുന്നുണ്ട്. ഇന്ന് സഭാ സമ്മേളനത്തിലുണ്ടാകണമെന്നും സര്‍ക്കാര്‍ നിലപാടിനെ പിന്തുണക്കണമെന്നുമാണ് വിപ്പിലൂടെ അംഗങ്ങളോട് പാര്‍ട്ടി ആവശ്യപ്പെട്ടിരിക്കുന്നത്.

Read Also: Delhi Assembly Election Result 2020 Live: ഡൽഹിയിൽ ആം ആദ്‌മി വീണ്ടും അധികാരത്തിലേക്ക്; നില മെച്ചപ്പെടുത്തി ബിജെപി

ചൊവ്വാ‌ഴ്‌ച സഭയില്‍ നിര്‍ബന്ധം ആയും ഹാജരാകണമെന്ന ബിജെപിയുടെ വിപ്പ് ഏത് സാഹചര്യത്തിലാണെന്ന് വ്യക്തമല്ല. എന്നാൽ, ഏകീകൃത സിവില്‍ കോഡ് രാജ്യസഭയില്‍ അവതരിപ്പിക്കാനുള്ള സാധ്യതയാണ് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്. ചീഫ് വിപ്പ് നൽകിയ കാര്യം കഴിഞ്ഞ ദിവസമാണ് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്‌തത്.

അതേസമയം, മുന്‍ നിശ്ചയിച്ചത് പ്രകാരം ഇന്ന് നാല് മണിക്ക് ബജറ്റ് ചര്‍ച്ചയ്ക്കുള്ള മറുപടി ധനമന്ത്രി രാജ്യസഭയില്‍ നല്‍കുന്നുണ്ട്. പാര്‍ലമെന്റ് സമ്മേളനം രണ്ടാം തീയതി വീണ്ടും ചേരുമെന്നുമാണ് നിലവില്‍ അറിയിച്ചിട്ടുള്ളത്. വളരെ പ്രധാനപ്പെട്ട വിഷയം സഭയില്‍ അവതരിപ്പിക്കാനുണ്ടെന്നുള്ള സൂചനയാണ് വിപ്പ് നല്‍കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook