scorecardresearch

'പ്രതിപക്ഷ ഐക്യത്തില്‍ ബിജെപിക്ക് ആശങ്ക'; തിരഞ്ഞെടുപ്പ് നേരത്തെയാകാന്‍ സാധ്യതയെന്ന് നിതീഷ് കുമാര്‍

ജൂണ്‍ 23-ന് പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെ പ്രത്യേക യോഗം പാട്ട്നയില്‍ ചേരുന്നുണ്ട്

ജൂണ്‍ 23-ന് പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെ പ്രത്യേക യോഗം പാട്ട്നയില്‍ ചേരുന്നുണ്ട്

author-image
WebDesk
New Update
Nitish Kumar

നിതീഷ് കുമാര്‍

ന്യൂഡല്‍ഹി: പ്രതിപക്ഷ പാര്‍ട്ടികളെ ഒന്നിപ്പിക്കാനുള്ള തന്റെ ശ്രമത്തില്‍ ബിജെപിക്ക് ആശങ്കയുണ്ടെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. നിശ്ചയിച്ച സമയത്തിലും നേരത്തെ ലോക് സഭാ തിരഞ്ഞെടുപ്പ് നടക്കാനുള്ള സാധ്യതയുണ്ടെന്നും നിതീഷ് പറഞ്ഞു.

Advertisment

ഇതിന്റെ സാധ്യതകള്‍ തള്ളിക്കളയാനാകില്ല. പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യം ശക്തി നേടുന്നത് വലിയ നഷ്ടമുണ്ടാക്കുമെന്ന് കേന്ദ്ര സര്‍ക്കാരിന് തോന്നിയേക്കാം. അതിനാല്‍ തിരഞ്ഞെടുപ്പ് നടത്താനുള്ള ശ്രമങ്ങള്‍ നടത്താനിടയുണ്ട്, ജൂണ്‍ 23-ന് പാട്ട്നയില്‍ നടക്കാനിരിക്കുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തിന് മുന്നോടിയായി നിതീഷ് വ്യക്തമാക്കി.

ജെഡിയു എംഎൽഎ രത്നേഷ് സദയെ സംസ്ഥാന മന്ത്രിസഭയിൽ ഉൾപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിച്ച നിതീഷ്, മുൻ മുഖ്യമന്ത്രി ജിതൻ റാം മാഞ്ചിയെ ബീഹാർ സഖ്യത്തിൽ നിന്ന് പുറത്താക്കിയതിനെ ന്യായീകരിക്കുകയും ചെയ്തു.

"അടുത്തകാലത്തായി അദ്ദേഹം ബിജെപിക്കാരുമായി ഇടപഴകാൻ തുടങ്ങിയിരുന്നു," നിതീഷ് ആരോപിച്ചു. ഏപ്രിലിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി മാഞ്ചി നടത്തിയ കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ടാണ് നിതീഷിന്റെ വാക്കുകള്‍. ജൂണ്‍ 23-ന് നടക്കാനിരിക്കുന്ന യോഗത്തില്‍ പങ്കെടുക്കാന്‍ മാഞ്ചി നിര്‍ബന്ധം പിടിച്ചിരുന്നതായും അത് ബിജിപിക്ക് വിവരങ്ങള്‍ ചോര്‍ത്തിക്കൊടുക്കുന്നതിനാണെന്നും തനിക്ക് അറിവ് ഉണ്ടെന്നും നിതീഷ് അവകാശപ്പെട്ടു.

Advertisment

രാഹുല്‍ ഗാന്ധി, മമത ബാനര്‍ജി, അരവിന്ദ് കേജ്രിവാള്‍, ശരദ് പവാര്‍, എം കെ സ്റ്റാലിന്‍, ഉദ്ധവ് താക്കറെ, അഖിലേഷ് യാദവ്, ഫാറൂഖ് അബ്ദുള്ള, മെഹബൂബ മുഫ്തി തുടങ്ങിയ നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Congress Bjp

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: