/indian-express-malayalam/media/media_files/uploads/2018/09/shah-modi-11.jpg)
Prime Minister Narendra Modi and BJP senior leader LK Advani during BJP National Executive Meeting, in New Delhi, Saturday, Sept 8, 2018. Express Photo By Amit Mehra
ന്യൂഡല്‍ഹി: പൊതു തെരെഞ്ഞെടുപ്പിന് മുന്നോടിയായി സംഘടിപ്പിച്ച ബി.ജെ.പി ദേശീയ എക്സിക്യൂട്ടിവ് ഇന്ന് ഡല്‍ഹി രാംലീല മൈതാനിയില്‍ സമാപിക്കും. പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് നീക്കം സംബന്ധിച്ച് പ്രതിപാദിക്കുന്ന പ്രധാന മന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗം ഇന്ന് സമാപനയോഗത്തില്‍ നടക്കും. കാര്‍ഷിക പ്രമേയത്തിന്റെയും സംഘടന, രാഷ്ട്രീയ പ്രമേയങ്ങളുടെയും അവതരണവും ഉണ്ടായേക്കും.
അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കാൻ ബിജെപി പ്രതിജ്ഞബദ്ധരാണെന്ന് ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ ഇന്നലെ യോഗത്തിനിടെ പ്രഖ്യാപിച്ചിരുന്നു. നേരത്തെ ക്ഷേത്രം നിന്നിരുന്നടുത്ത് തന്നെ പുതിയ ക്ഷേത്രവും നിർമ്മിക്കുമെന്നും, കോൺഗ്രസാണ് കേസിൽ തടസം സൃഷ്ടിക്കുന്നതെന്നും ഷാ കൂട്ടിച്ചേർത്തു.
"നേരത്തെ രാമക്ഷേത്രം നിന്നിരുന്ന സ്ഥലത്ത് തന്നെ പുതിയ ക്ഷേത്രവും ബിജെപി നിർമ്മിക്കും. അതിലൊരു സംശയവുമില്ല. എത്രയും വേഗം സുപ്രീംകോടതിയിൽ കേസ് തീർക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. എന്നാൽ കോൺഗ്രസ് അതിന് തടസം സൃഷ്ടിക്കുകയാണ്," ഷാ പറഞ്ഞു.
രാഹുൽ ഗാന്ധി മോദി സർക്കാരിനെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിക്കുകയാണെന്നും എന്നാൽ രാജ്യത്തെ വോട്ടർമാർ രാഹുലിനെക്കാളും ബുദ്ധിമാന്മാരാണെന്നും ഷാ കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെപ്പോലൊരു ജനകീയ നേതാവ് ലോകത്തെവിടെയുമില്ലെന്നും അമിത് ഷാ പറഞ്ഞു. 2019ലും ബിജെപി അധികാരത്തിലെത്തും. ഇത്തവണത്തെ പൊതു തെരഞ്ഞെടുപ്പ് മോദിയും മറ്റുള്ളവരും തമ്മിലായിരിക്കുമെന്നും ഷാ കൂട്ടിച്ചേർത്തു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.