ന്യൂഡ‌ൽഹി: അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനലെന്ന് വിശേഷിപ്പിക്കാവുന്ന നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ അപ്രതീക്ഷിത തിരിച്ചടിക്കിടെ ആളും ആരവങ്ങളുമില്ലാതെ ബിജെപി ആസ്ഥാനം. ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനം പൂര്‍ണമായും വിജനമാണ്. തിരഞ്ഞെടുപ്പ് ഫലം വന്നാല്‍ ബിജെപി പ്രവര്‍ത്തകര്‍ ആഘോഷിക്കാനായി ആസ്ഥാനത്ത് എത്തുമെന്ന പ്രതീക്ഷ പാര്‍ട്ടിക്ക് നേരത്തേ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഡല്‍ഹിയിലെ ആസ്ഥാനത്തിന് പുറത്ത് രാവിലെ ബാരിക്കേഡുകള്‍ പൊലീസ് സ്ഥാപിച്ചിരുന്നു.

എന്നാല്‍ ബിജെപി പ്രവര്‍ത്തകര്‍ ഇല്ലാത്തതിനാല്‍ പൊലീസും ബാരിക്കേഡുകളും മാത്രമാണ് പ്രദേശത്തുളളത്. 2014ൽ ബിജെപിയെ തുണച്ച മോദി പ്രഭാവം ഇത്തവണ മങ്ങുന്നുവെന്ന ആരോപണവും നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ഉയർന്നിട്ടുണ്ട്. നരേന്ദ്ര മോദിയെന്ന ക്രൗഡ് പുള്ളറിന്റെ വ്യക്തിപ്രഭാവം കുറഞ്ഞതിന്റെ സൂചന കഴിഞ്ഞ തിരഞ്ഞെടുപ്പ് റാലികളിലും പ്രകടമായിരുന്നു. തിരഞ്ഞെടുപ്പിന് പിന്നാലെ നരേന്ദ്ര മോദിക്കുണ്ടായിരുന്ന ജനപിന്തുണ പതിയെ കുറഞ്ഞുവെന്ന തരത്തിൽ സർവ്വേ ഫലങ്ങളും പുറത്തുവന്നിരുന്നു. എന്നാൽ ഇത്രയും പ്രകടമായ ഫലം ഉണ്ടാകുമെന്ന് കരുതിയിരുന്നില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

രാജ്യത്ത് ശക്തമായ ഭരണവിരുദ്ധ വികാരമുണ്ടെന്ന് പ്രതിപക്ഷം ആരോപിക്കുമ്പോൾ പ്രാദേശികമായ പ്രശ്‌നങ്ങൾ മാത്രമാണ് നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചതെന്നാണ് ബിജെപി വൃത്തങ്ങൾ വിശദീകരിക്കുന്നത്. പ്രാദേശികമായ വിഷയങ്ങളുണ്ടെന്ന വാദം അംഗീകരിക്കാമെങ്കിലും എതിരാളിയെന്ന നിലയിൽ കോൺഗ്രസ് രംഗപ്രവേശനം ചെയ്‌തത് ബിജെപിക്ക് വരും ദിവസങ്ങളിൽ തിരിച്ചടിയാകുമെന്ന് ഉറപ്പ്. എന്നാൽ മധ്യപ്രദേശിലും രാജസ്ഥാനിലും പ്രാദേശിക കക്ഷികളുമായി സഖ്യമുണ്ടാക്കാത്തതും മിസോറം കൈവിട്ടതും കോൺഗ്രസിനും തിരിച്ചടിയാണ്.

assembly election results, assembly election 2018, assembly elections counting, assembly election result 2018, assembly election result, assembly election result of chhattisgarh 2018, assembly election results of rajasthan 2018, assembly election results live update, election result live, telangana assembly election result 2018, madhya pradesh assembly election result, mizoram assembly election result

റായ്പൂരിലെ ബിജെപി ഓഫീസ്

മോദി സർക്കാരിന്റെ ഏറ്റവും വലിയ നേട്ടമെന്ന രീതിയിൽ കൊട്ടിഘോഷിച്ച നോട്ടുനിരോധനവും ജിഎസ്ടിയും തിരിച്ചടിയായെന്നും വിലയിരുത്തപ്പെടുന്നു. അപ്രതീക്ഷിതമായി പ്രഖ്യാപിച്ച നോട്ടുനിരോധനം ജനങ്ങളെ കേന്ദ്രസർക്കാരിൽ നിന്നും അകറ്റി. പിന്നാലെ മതിയായ മുന്നൊരുക്കങ്ങളില്ലാതെ ചരക്ക് സേവന നികുതി നടപ്പിലാക്കിയത് വ്യാപാര സമൂഹത്തെയും മോദിയിൽ നിന്നും അകറ്റി. ഇതിനിടെ കാർഷിക ഉത്പന്നങ്ങളുടെ വിലയിടിവും മറ്റ് ചില കാരണങ്ങളും ചൂണ്ടിക്കാട്ടി വിവിധ സംസ്ഥാനങ്ങളിൽ കർഷക സംഘടനകൾ സമരത്തിന് ഇറങ്ങിയതും തിരിച്ചടിയായി. സർക്കാരിന്റെ ഭരണ നേട്ടങ്ങൾ ചൂണ്ടിക്കാട്ടാതെ മുൻ സർക്കാരുകളുടെ കുറവുകൾ മാത്രം പ്രസംഗിച്ച മോദിയും കൂട്ടരും രാമജന്മഭൂമി വിഷയം പുറത്തെടുത്തെങ്കിലും വിജയിച്ചില്ല.

Election Results 2018 LIVE: Rajasthan | Madhya Pradesh | Chhattisgarh | Mizoram | Telangana Election Result 2018

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook