Latest News
സ്വകാര്യ ബസ് സര്‍വീസ് ഇന്ന് മുതല്‍
ഇന്ധനനിരക്ക് ഇന്നും കൂട്ടി; തിരുവനന്തപുരത്ത് പെട്രോള്‍ വില നൂറിലേക്ക്
കോപ്പയില്‍ ബ്രസീലിയന്‍ കോടുങ്കാറ്റ്; പെറുവിനെ തകര്‍ത്തു

ലക്ഷദ്വീപിലെ ജനങ്ങൾക്ക് പൂർണ പിന്തുണ; അവരുടെ പോരാട്ടത്തിനൊപ്പം: പ്രിയങ്ക ഗാന്ധി

“ലക്ഷദ്വീപിലെ ജനങ്ങൾക്കൊപ്പം എപ്പോഴും നിലകൊള്ളും, അവരുടെ പൈതൃകം സംരക്ഷിക്കാനുള്ള അവകാശത്തിനായി പോരാടും,” പ്രിയങ്ക പറഞ്ഞു

Priyanka Gandhi, പ്രിയങ്ക ഗാന്ധി, Congress, കോൺഗ്രസ്, CM Pinarayi Vijayan, മുഖ്യമന്ത്രി പിണറായി വിജയൻ, Gold Smuggling Case, സ്വർണക്കടത്ത് കേസ്, Kerala Assembly Election 2021, കേരള നിയമസഭ തിരഞ്ഞെടുപ്പ്, iemalayalam, ഐഇ മലയാളം, Lakshadweep, Lakshadweep politics, Lakshadweep draft rules, Priyanka Gandhi, Priyanka Gandhi news, Praful Patel, Indian Express, Lakshadweep beef ban, Kerala leaders, Pinarayi Vijayan, ലക്ഷദ്വീപ്, പ്രിയങ്ക ഗാന്ധി, save lakshadweep, savelakshadweep, സേവ് ലക്ഷദ്വീപ്, malayalam news, lakshadweep news, lakshadweep latest news, ലക്ഷദ്വീപ് വാർത്ത, ie malayalam

ന്യൂഡൽഹി: ലക്ഷദ്വീപിലെ പുതിയ വിവാദ കരട് ചട്ടങ്ങൾക്കെതിരെ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ലക്ഷദ്വീപിന്റെ പാരമ്പര്യം നശിപ്പിക്കാനോ അവിടെ ഏകപക്ഷീയമായ നിയന്ത്രണങ്ങളും നിയമങ്ങളും ഏർപ്പെടുത്താനോ ബിജെപി സർക്കാരിനും അവരുടെ ഭരണസംവിധാനത്തിനും ഒരു അവകാശവുമില്ലെന്ന് പ്രിയങ്ക പറഞ്ഞു.

ലക്ഷദ്വീപിലെ ജനങ്ങൾക്ക് തന്റെ പൂർണ പിന്തുണ അറിയിക്കുന്നതായും പ്രിയങ്ക തന്റെ ട്വീറ്റുകളിൽ വ്യക്തമാക്കി. അവരുടെ പൈതൃകം സംരക്ഷിക്കാനുള്ള അവകാശത്തിനായി പോരാടുമെന്നും പ്രിയങ്ക പറഞ്ഞു.

“ലക്ഷദ്വീപിന്റെ പൈതൃകം നശിപ്പിക്കാനോ ലക്ഷദ്വീപിലെ ജനങ്ങളെ ഉപദ്രവിക്കാനോ അവരുടെ മേൽ ഏകപക്ഷീയ നിയന്ത്രണങ്ങളും നിയമങ്ങളും ഏർപ്പെടുത്താനോ ബിജെപി സർക്കാരിനും അതിന്റെ ഭരണകൂടത്തിനും ഒരു അവകാശവുമില്ല,” പ്രിയങ്ക ട്വീറ്റ് ചെയ്തു.

Read More: ശാന്തമായ ലക്ഷദ്വീപിനെ അശാന്തമാക്കുന്നത് എന്ത്?

ലക്ഷദ്വീപ് നിവാസികൾ തങ്ങൾ താമസിക്കുന്ന ദ്വീപുകളുടെ സമ്പന്നമായ പ്രകൃതി, സാംസ്കാരിക പൈതൃകം എന്നിവയെ ആഴമായി മനസിലാക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നുവെന്നും അവയെ എല്ലായ്പ്പോഴും സംരക്ഷിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്നും പ്രിയങ്ക പറഞ്ഞു.

ചർച്ചകളാണ് ജനാധിപത്യത്തെ നിലനിർത്തുന്നുവെന്ന് പറഞ്ഞ പ്രിയങ്ക എന്തുകൊണ്ടാണ് ലക്ഷദ്വീപിലെ ജനങ്ങളോട് കാര്യങ്ങൾ ആലോചിക്കാൻ സർക്കാർ തയ്യാറാവാത്തത് എന്നും ചോദിച്ചു.

Read More: ചെറിയ മീനല്ല ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍, ആരാണ് പ്രഫുല്‍ ഖോഡ പട്ടേല്‍?

“തങ്ങൾക്കും ലക്ഷദ്വീപിനും നല്ലത് എന്താണെന്നാണ് അവർ വിശ്വസിക്കുന്ന് ചോദിക്കാൻ സർക്കാരിന് കഴിയാത്തത് എന്തുകൊണ്ട്? അവരുടെ പാരമ്പര്യത്തെക്കുറിച്ച് ഒന്നും അറിയാത്ത ഒരാളെ തന്റെ അധികാരം ഉപയോഗിച്ച് അതിനെ നശിപ്പിക്കാൻ എങ്ങനെ അനുവദിക്കും? ” പ്രിയങ്ക ചോദിച്ചു.

ലക്ഷദ്വീപിലെ ജനങ്ങൾക്കൊപ്പം എപ്പോഴും നിലകൊള്ളുമെന്നും അവരുടെ പൈതൃകം സംരക്ഷിക്കാനുള്ള അവകാശത്തിനായി പോരാടുമെന്നും കോൺഗ്രസ് നേതാവ് പറഞ്ഞു. “നാമെല്ലാവരും വിലമതിക്കുന്ന ഒരു ദേശീയ നിധിയാണിത്,” എന്നും ലക്ഷദ്വീപിനെക്കുറിച്ച് അവർ പറഞ്ഞു.

Also Read: ജനുവരി പകുതി വരെ പൂജ്യം, ഇപ്പോൾ 6500നു മുകളിൽ; ലക്ഷദ്വീപിൽ കോവിഡ് കേസുകൾ ഉയരുന്നു

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ നീക്കത്തിനെതിരെ കേരളത്തിലെ വിവിധ നേതാക്കൾ വിമർശനമുന്നയിച്ചു. അഡ്‌മിനിസ്‌ട്രേറ്ററുടെ നടപടികൾ ലക്ഷദ്വീപ്പിലെ ജനങ്ങളുടെ സംസ്കാരത്തിനും ജീവിതത്തിനും ഗുരുതരമായ വെല്ലുവിളിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തിങ്കളാഴ്ച പറഞ്ഞിരുന്നു.

ലക്ഷദ്വീപിൽ നിന്നു വരുന്ന വാർത്തകൾ അതീവ ഗൗരവമുള്ളതാണെന്നും അത്തരം നീക്കങ്ങൾ ഒരു തരത്തിലും അംഗീകരിക്കാൻ കഴിയാത്തതാണെന്നും മുഖ്യമന്ത്രി തിങ്കളാഴ്ച വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ലക്ഷദ്വീപിൽ നടത്തുന്ന പ്രതിലോമകരമായ നീക്കങ്ങളിൽനിന്നും ബന്ധപ്പെട്ടവർ പിൻവാങ്ങണം എന്ന് തന്നെയാണ് ശക്തമായ അഭിപ്രായമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Read More: ലക്ഷദ്വീപിലേത് അതീവ ഗൗരവമുള്ള വിഷയം, ഒരു തരത്തിലും അംഗീകരിക്കാനാവില്ല: മുഖ്യമന്ത്രി

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററെ തിരിച്ചു വിളിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് കത്തയച്ചു. ദ്വീപില്‍ സംഭവ വികാസങ്ങളിൽ വേദനയുണ്ടെന്നും ഇതു ജനാധിപത്യ വിരുദ്ധമാണെന്നും സതീശന്‍ പറഞ്ഞു.

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററെ തിരിച്ചുവിളിക്കണമെന്നു ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല രാഷ്ട്രപതിക്ക് കത്തയച്ചു. അഡ്മിനിസ്‌ട്രേറ്ററുടെ നടപടികൾ ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്തതാണെന്ന് അദ്ദേഹം പറഞ്ഞു.

Read More: അഡ്മിനിസ്ട്രേറ്ററുടെ പരിഷ്കാരങ്ങൾക്കെതിരെ ബിജെപി ലക്ഷദ്വീപ് ഘടകവും

ലക്ഷദ്വീപിലെ സംഭവികാസങ്ങളില്‍ നിയമസഭയില്‍ ഐക്യദാര്‍ഢ്യ പ്രമേയം പാസാക്കണമെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും പ്രതിപക്ഷ നേതാവിനും ഷാഫി കത്ത് നല്‍കി. ലക്ഷദ്വീപിൽ നടക്കുന്നത് കേന്ദ്ര സർക്കാരിന്റെ സംഘപരിവാർ അജണ്ടകൾ നടപ്പിലാക്കുവാനുള്ള സാംസ്കാരിക അധിനിവേശമാണ്. ആ ഫാസിസ്റ്റ് പ്രക്രിയയുടെ ഒരു ഉപകരണം മാത്രമാണ് ലക്ഷദ്വീപിലെ അഡ്മിനിസ്ട്രേറ്ററെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Bjp govt has no business to destroy lakshadweeps heritage harass its people priyanka gandhi

Next Story
Coronavirus India Highlights: കോവാക്സിൻ: ഡബ്ലുഎച്ച്ഒ അനുമതി ഏതാനും മാസത്തിനുള്ളിൽ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഭാരത് ബയോടെക്covid-19, കോവിഡ്-19, coronavirus, കൊറോണ വൈറസ്, coronavirus vaccine, കൊറോണ വൈറസ് വാക്‌സിന്‍, covid-19 vaccine, കോവിഡ്-19 വാക്‌സിന്‍, coronavirus vaccine india, കൊറോണ വൈറസ് വാക്‌സിന്‍ ഇന്ത്യ, covid-19 vaccine kerala, കോവിഡ്-19 വാക്‌സിന്‍ കേരളം,covid-19 vaccine india, കോവിഡ്-19 വാക്‌സിന്‍ ഇന്ത്യ, Kerala Covid News Live, കേരള കോവിഡ് വാർത്തകൾ തത്സമയം, Kerala Covid 19 News Kerala, കേരളത്തിലെ കോവിഡ് വാർത്തകൾ, Covid News Kerala, കേരളത്തിലെ കോവിഡ് വാർത്തകൾ, Covid 19, Kerala Numbers, കോവിഡ് 19, Thiruvannathapuram, തിരുവനന്തപുരം, Thrissur, തൃശൂർ, Total patients in Kerala, Kerala Covid, കേരള കോവിഡ്, Corona, കൊറോണ, malayalam news, news in malayalam, malayalam news, malayalam varthakal, മലയാളം വാര്‍ത്തകള്‍, today malayalam news, today news malayalam, todays malayalam news, malayalam today's news, ഇന്നത്തെ മലയാളം വാര്‍ത്തകള്‍, news in malayalam, വാര്‍ത്തകള്‍ മലയാളത്തില്‍, kerala news headlines, കേരള വാര്‍ത്തകള്‍, latest news, പുതിയ വാര്‍ത്തകള്‍, katest malayalam news, പുതിയ മലയാളം വാര്‍ത്തകള്‍, കോവിഡ് വാര്‍ത്തകള്‍, covid news in malayalam, covdi news malayalam, കോവിഡ് വാര്‍ത്തകള്‍ മലയാളത്തിൽ, covid vaccine news, കോവിഡ് വാക്‌സിന്‍വാര്‍ത്തകള്‍, coronavirus vaccine news, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍, covid vaccine news malayalam, കോവിഡ് വാക്‌സിന്‍വാര്‍ത്തകള്‍ മലയാളത്തിൽ, coronavirus vaccine news malayalam, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍ മലയാളത്തിൽ, indian express malayalam, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com