/indian-express-malayalam/media/media_files/uploads/2023/10/raid.jpg)
ന്യൂഡല്‍ഹി: ഏഴ് മാധ്യമപ്രവര്‍ത്തകരുടെ വീടുകളും ന്യൂസ്‌ക്ലിക്ക് വാര്‍ത്താ പോര്‍ട്ടലുമായി ബന്ധപ്പെട്ട സ്ഥലങ്ങളും ഉള്‍പ്പെടെ 35 സ്ഥലങ്ങളില്‍ ഡല്‍ഹി പൊലീസ് നടത്തിയ റെയ്ഡുകളെ വിമര്‍ശിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍. മാധ്യമങ്ങള്‍ക്കെതിരായ ബിജെപി സര്‍ക്കാരിന്റെ പുതിയ ആക്രമണമെന്നാണ് ഇന്ത്യന്‍ സഖ്യം റെയ്ഡുകളെ വിശേഷിപ്പിച്ചത്. ''ഞങ്ങള്‍ മാധ്യമങ്ങള്‍ക്കൊപ്പം ഉറച്ചുനില്‍ക്കുന്നു, ഭരണഘടനാപരമായി സംരക്ഷിതമായ അഭിപ്രായ സ്വാതന്ത്ര്യത്തിനും അഭിപ്രായപ്രകടനത്തിനും വേണ്ടി,'' ഇന്ത്യ സഖ്യം സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.
ന്യൂസ്‌ക്ലിക്ക് ചൈനയില്‍ നിന്ന് ഫണ്ട് സ്വീകരിച്ചെന്ന ആരോപണത്തില്‍ ഡല്‍ഹി പൊലീസിന്റെയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെയും നിരീക്ഷണത്തിലാണ്. ന്യൂസ് പോര്‍ട്ടലുമായി ബന്ധമുള്ള നിരവധി മാധ്യമപ്രവര്‍ത്തകരുടെയും ഡല്‍ഹി, നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളിലെ ജീവനക്കാരുടെയും വസതികളില്‍ ചൊവ്വാഴ്ച രാവിലെ ഡല്‍ഹി പൊലീസിന്റെ പ്രത്യേക സെല്‍ റെയ്ഡ് നടത്തി ലാപ്ടോപ്പുകളും മൊബൈല്‍ ഫോണുകളും ഉള്‍പ്പെടെയുള്ള ഗാഡ്ജെറ്റുകള്‍ പിടിച്ചെടുത്തു.
കഴിഞ്ഞ ഒമ്പത് വര്‍ഷമായി, ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോര്‍പ്പറേഷന്‍, ന്യൂസ് ലോണ്‍ഡ്രി, ദൈനിക് ഭാസ്‌കര്‍, ഭാരത് സമാചാര്‍, കശ്മീര്‍ വാല, വയര്‍ തുടങ്ങിയവയെയും ഏറ്റവും ഒടുവില്‍ മാധ്യമപ്രവര്‍ത്തകരെയും അടിച്ചമര്‍ത്താന്‍ അന്വേഷണ ഏജന്‍സികളെ നിയോഗിച്ച് ബിജെപി സര്‍ക്കാര്‍ മാധ്യമങ്ങളെ പീഡിപ്പിക്കുകയും അടിച്ചമര്‍ത്തുകയും ചെയ്തു. ന്യൂസ്‌ക്ലിക്കിന്റെ. മാധ്യമ സംഘടനകളെ ചങ്ങാത്ത മുതലാളിമാര്‍ ഏറ്റെടുക്കാന്‍ സൗകര്യമൊരുക്കി മാധ്യമങ്ങളെ തങ്ങളുടെ പക്ഷപാതപരവും പ്രത്യയശാസ്ത്രപരവുമായ താല്‍പ്പര്യങ്ങള്‍ക്കായുള്ള മുഖപത്രമാക്കി മാറ്റാനും ബിജെപി സര്‍ക്കാര്‍ ശ്രമിച്ചു,' ഇന്ത്യ സഖ്യത്തിലെ പാര്‍ട്ടികള്‍ പറഞ്ഞു.
'സര്‍ക്കാരും പ്രത്യയശാസ്ത്രപരമായി യോജിച്ച സംഘടനകളും സത്യം പറഞ്ഞ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ പ്രതികാരനടപടികള്‍ സ്വീകരിച്ചു' പ്രതിപക്ഷ സഖ്യം ആരോപിച്ചു. ''വസ്തുനിഷ്ഠമായി മാധ്യമപ്രവര്‍ത്തനം നടത്തുന്നതില്‍ നിന്ന് മാധ്യമങ്ങളെ നിയന്ത്രിക്കുന്ന ഇന്‍ഫര്‍മേഷന്‍ ടെക്നോളജി റൂള്‍സ് 2021 പോലുള്ള പിന്തിരിപ്പന്‍ നയങ്ങള്‍ക്കും ബിജെപി സര്‍ക്കാര്‍ നേതൃത്വം നല്‍കി. രാജ്യത്ത് വിദ്വേഷവും വിഭജനവും വളര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ നടപടിയെടുക്കാന്‍ ബിജെപി സര്‍ക്കാര്‍ തയാറാകുന്നില്ല, സ്വന്തം പരാജയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ മാധ്യമങ്ങളെ ആക്രമിക്കുന്നത് അവാസാനിപ്പിക്കണമെന്നും രാജ്യത്തിനും ജനങ്ങള്‍ക്കും ആശങ്കയുണ്ടാക്കുന്ന യഥാര്‍ത്ഥ വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ഇന്ത്യ സഖ്യം ആവശ്യപ്പെട്ടു.
മാധ്യമപ്രവര്‍ത്തകരുടെ ഡല്‍ഹിയിലെ വീടുകളില്‍ നടന്ന അനധികൃത പൊലീസ് റെയ്ഡിനെയും ന്യൂസ് ക്‌ളിക്ക് എഡിറ്റര്‍ പ്രബിര്‍ പുര്‍കായസ്ഥ അടക്കമുള്ള മാധ്യമ പ്രവര്‍ത്തകരുടെ അറസ്റ്റിനെയും കേരള പത്രപ്രവര്‍ത്തക യൂണിയന്‍ അപലപിച്ചു. ഏത് കേസിനു വേണ്ടിയാണ് റെയ്ഡ് എന്നതു പോലും വെളിപ്പെടുത്താതെ നടത്തിയ റെയ്ഡില്‍ മാധ്യമപ്രവര്‍ത്തകരുടെ മൊബൈല്‍ ഫോണുകളും ലാപ്‌ടോപ്പും അടക്കമുള്ള ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ പൊലീസ് പിടിച്ചെടുത്തു. മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി വാര്‍ത്തയില്‍ നിന്ന് പിന്തിരിപ്പിക്കാനുള്ള ഭരണകൂടത്തിന്റെ ശ്രമമായി മാത്രമേ ഇതിനെ കാണാന്‍ കഴിയൂവെന്നും കേരള പത്രപ്രവര്‍ത്തക യൂണിയന്‍ പത്രകുറിപ്പില്‍ പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.