ന്യൂ​ഡ​ൽ​ഹി: ബി​ജെ​പി​യു​ടെ പു​തി​യ ആ​സ്ഥാ​ന മ​ന്ദി​രം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഉ​ദ്ഘാ​ട​നം ചെ​യ്തു. ദീ​ൻ ദ​യാ​ൽ ഉ​പാ​ധ്യാ​യ മാ​ർ​ഗി​ലാ​ണു ബി​ജെ​പി​യു​ടെ പു​തി​യ ഓ​ഫീ​സ് മ​ന്ദി​രം. ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ, ​മു​തി​ർ​ന്ന നേ​താ​വ് എ​ൽ.​കെ. അ​ഡ്വാ​നി എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

നിലവിലത്തെ ഓഫീസില്‍ നിന്നും അഞ്ച് കി.മി. അകലെയാണ് പുതിയ ആസ്ഥാന മന്ദിരം. ‘ഇത് പണം കൊണ്ട് ചെയ്യാന്‍ പറ്റുന്നതല്ല, നിങ്ങള്‍ക്കൊരു സ്വപ്നവും ഒത്തൊരുമയും കൊണ്ട് മാത്രം ചെയ്യാന്‍ കഴിയുന്നതാണ്’, മോദി പറഞ്ഞു. കൃത്യമായ സമയത്ത് മന്ദിരം പണിതതില്‍ ബിജെപി അമിത് ഷായ്ക്ക് അദ്ദേഹം നന്ദി പറഞ്ഞു.

അ​ഞ്ചു​നി​ല​യു​ള്ള മ​ന്ദി​ര​ത്തി​ൽ ഭാ​ര​വാ​ഹി​ക​ൾ​ക്കു​ള്ള ഓ​ഫീ​സ് മു​റി​ക​ൾ, ക​ണ്‍​വ​ൻ​ഷ​ൻ ഹാ​ൾ, ലൈ​ബ്ര​റി, മീ​ഡി​യ റൂം ​തു​ട​ങ്ങി അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. 70 മുറികളാണ് ആകെയുളളത്. 2016ല്‍ മോദിയും അമിത് ഷായും ആണ് മന്ദിരത്തിന് തറക്കല്ലിട്ടത്. ഒ​ന്ന​ര വ​ർ​ഷം കൊ​ണ്ടാ​ണ് കെ​ട്ടി​ട​ത്തി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ