ഹിമാചൽ പ്രദേശിൽ ഭരണം നേടിയ ബി ജെ പിയുടെ മുഖ്യമന്ത്രിയായി ജയറാം താക്കൂറിനെ പ്രഖ്യാപിച്ചു. നേരത്തെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരുന്ന പ്രേം കുമാർ ധുമൽ തിരഞ്ഞെടുപ്പിൽ പരാജയിപ്പെട്ടിരുന്ന സാഹചര്യത്തിലാണ് മറ്റൊരാളെ മുഖ്യമന്ത്രിയായി കണ്ടെത്താനുളള ശ്രമത്തിലായിരുന്നു ബി ജെപി.

ജയറാം താക്കൂറിന്രെ മുഖ്യമന്ത്രിയാക്കാൻ ബി ജെപിയുടെ നിയമസഭാ കക്ഷിയോഗത്തിലാണ് തീരുമാനിച്ചത്. മുൻ മുഖ്യമന്ത്രിയും ഇത്തവണ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയുമായി ഉയർത്തിക്കാട്ടി പ്രേംകുമാർ ധുമാലാണ് ജയറാം താക്കൂറിന്രെ പേര് മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് നിർദ്ദേശിച്ചത്. നേരത്തെ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് ഉയർന്ന പേരുകാരിലൊരാളായ കേന്ദ്രമന്ത്രി ജെ. പി നദ്ദയും മുൻമന്ത്രി ശാന്തകുമാറും അതിനെ പിൻതാങ്ങി.

സിംലയിൽ ബി ജെപിയുടെ കേന്ദ്ര നേതാക്കൾ ഉൾപ്പടെ പങ്കെടുത്ത നിയസഭായോഗത്തിലാണ്  യോഗത്തിലാണ് തീരുമാനം ഉണ്ടായത്.പ്രതിരോധ മന്ത്രി നിർമ്മലാ സീതാരാമൻ, നരീന്ദർ സിങ് തോമാർ, ജെ പി നദ്ദ എന്നിവർ യോഗത്തിൽ പങ്കെടുത്തിരുന്നു. നേരത്തെ പ്രേംകുമാർ ധുമാലിന്രെയും ജയറാം താക്കൂറിന്രെയും അനുയായികൾ ഇരുവർക്കും വേണ്ടി രംഗത്തെത്തിയിരുന്നു. എന്നാൽ താൻ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് മത്സരിക്കാനില്ലെന്ന് ധുമാൽ വ്യക്തമാക്കിയിരുന്നു.

മുഖ്യമന്ത്രിയാകുമെന്ന കണക്കുകൂട്ടിയിരുന്ന പ്രേംകുമാർ ധുമാൽ സുജാൻപൂർ മണ്ഡലത്തിൽ പരാജയപ്പെട് സാഹചര്യത്തിലാണ് പുതിയ മുഖ്യമന്ത്രിയെ തേടേണ്ടി വന്നത്. മാണ്ഡിയിലെ സെരാജ് മണ്ഡലത്തിൽ നിന്നും അഞ്ച് തവണ എം എൽ എയായ ജയറാം താക്കൂറിന് ആർ എസ് എസ്സിന്രെ ശക്തമായ പിന്തുണയുളള നേതാവാണ്.

ഹിമാചലിൽ മികച്ച വിജയം നേടിയിട്ടും പാർട്ടിക്കുള്ളിലെ ആഭ്യന്തര കലഹം കാരണം മുഖ്യമന്ത്രി ആരെന്ന തീരുമാനം വൈകുകയായിരുന്നു. ധുമൽ തോറ്റ സാഹചര്യത്തിൽ പാർട്ടിക്കുള്ളിലെ വിഭാഗങ്ങളിൽ സമവായമുണ്ടാക്കി മുഖ്യമന്ത്രി സ്ഥാനാർത്തിയെ തീരുമാനിക്കാനുള്ള ഭഗീരഥ പ്രയത്നമാണ് കേന്ദ്ര-സംസ്ഥാന നേതൃത്വം ഇത്രയധികം സമയമെടുത്ത് പരിഹരിച്ചത്. ഗുജറാത്തിലെ മുഖ്യമന്ത്രിയെ തീരുമാനിച്ചിട്ടും ഹിമാചലിലെ മുഖ്യമന്ത്രി വൈകുന്നത് സംസ്ഥാനത്തെ ബിജെപിയിലെ ആഭ്യന്തര പ്രതിസന്ധി വെളിപ്പെടുത്തുന്നതായിരുന്നു.

കഴിഞ്ഞ ബി ജെ പി സർക്കാരിൽ ധുമൽ മുഖ്യമന്ത്രിയായിരുന്ന മന്ത്രിസഭയിൽ അംഗമായിരുന്നു 52 കാരനായ ജയറാം താക്കൂർ. ബി ജെ പി സംസ്ഥാന പ്രസിഡന്ര് പദവിയും അദ്ദേഹം വഹിച്ചിരുന്നു. ജയറാം താക്കൂർ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് വരുമ്പോൾ ഹിമാചലിലെ ഭരണ രാഷ്ട്രീയത്തിൽ തലമുറ മാറ്റം കൂടെ സംഭവിക്കുകയാണ്. മുൻഗാമികളായ കോൺഗ്രസിന്രെ വീരഭദ്രസിങിന്രെയും ബി ജെ പിയുടെ പ്രേംകുമാർ ധുമലിന്രെ തലമുറയിൽ നിന്നും അടുത്ത തലമുറയിലേയ്ക്കുളള അധികാര കൈമാറ്റം കൂടെയാണ് സംഭവിക്കുന്നത്.

കേന്ദ്രമന്ത്രിയായ ജെപി നദ്ദയെ മുഖ്യമന്ത്രിയാക്കണമെന്ന് അഭിപ്രായമുളള എം എൽ എമാരും നേതാക്കളുമുണ്ടായിരുന്നു. കഴിഞ്ഞ തവണയും നദ്ദയുടെ പേര് മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് പരിഗണിക്കപ്പെട്ടിരുന്നുവെങ്കിലും അത്തവണ നറുക്ക് വീണത് പ്രേംകുമാർ ധുമലിനായിരുന്നു.

ഹിമാചലിൽ ആകെയുളള 68 സീറ്റുകളിൽ 42 സീറ്റിലാണ് ബി ജെപി വിജയിച്ചത്. കോൺഗ്രസ് 21 സീറ്റുകളിലും സി പി എം ഒരു സീറ്റിലും രണ്ട് സീറ്റുകളിൽ സ്വതന്ത്രരും വിജയിച്ചിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ